കോട്ടയം: ഗുണ്ടാനേതാവിന് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നത് തടഞ്ഞ പൊലീസുകാരെ അക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ് റ്റിൽ. കോട്ടയം തിരുവാതുക്കൽ കൊച്ചാലുമ്മൂട്ടിൽ ആരോമൽ വിജയൻ (18), മാന്തറ വട്ടത്തറ വിഷ്ണു മനോഹർ (27), പതിനഞ്ചിൽക്കടവ് കൊച്ചുപറമ്പിൽ മാഹിൻ ആഷാദ് (മുന്ന-18) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചക്ക് 11ഒാടെ സിവിൽ സ്‌റ്റേഷൻ വളപ്പിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്നാംകോടതിയുടെ മുന്നിലായിരുന്നു സംഭവം. കഞ്ചാവ്, അടിപിടി, മോഷണക്കേസുകളിൽ പ്രതിയായ തിരുവാതുക്കൽ സ്വദേശി ബാദുഷക്ക് കഞ്ചാവ് കൈമാറാനാണ് പ്രതികൾ ശ്രമിച്ചത്. ബാദുഷയുമായി എ.ആർ ക്യാമ്പിലെ പൊലീസുകാരാണ് കോടതിയിലെത്തിയത്. കേസ് വിളിച്ചതോടെ വിലങ്ങ് അഴിച്ചശേഷം ഇയാളെ കോടതിക്കുള്ളിലേക്ക് കയറ്റി. ഇതിനിടെ ഇയാളുടെ അടുത്തെത്തിയ പ്രതികൾ രഹസ്യമായി പൊതി ബാദുഷക്ക് കൈമാറി. ഇതുകണ്ട പൊലീസുകാർ പ്രതികളെ തടഞ്ഞു. ഇതിനിടെ പൊലീസുകാരും പ്രതികളും തമ്മിൽ ഉന്തും തള്ളുമായി. ഇത് നേരിയ സംഘർഷത്തിനിടയാക്കി. കോടതിവളപ്പിലുണ്ടായിരുന്ന കൂടുതൽ പൊലീസുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടിരക്ഷപ്പെട്ടു. തുടർന്ന് കേസെടുത്ത ഈസ്റ്റ് പൊലീസ് നടത്തിയ തിരച്ചിലിെനാടുവിൽ ബുധനാഴ്ച പുലർച്ചയോടെ പ്രതികളെ പിടികൂടുകയായിരുന്നു. വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ വിഷ്ണുവിനെ നേരത്തേ എക്‌സൈസ് സംഘം അറസ്റ്റ്ചെയ്തിരുന്നു. ഇത് അടക്കം നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് വിഷ്ണു. കഞ്ചാവ് വിൽപനക്കും കഞ്ചാവ് ഉപയോഗിച്ചതിനും മുന്നക്കെതിരെ നേരത്തേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.