കെ.എ.എസിൽ സംവരണം സർക്കാർ ജനഹിതം മാനിച്ച്​-സാംബവ മഹാസഭ

പത്തനംതിട്ട: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) നിയമനങ്ങളിൽ മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്താനുള ്ള തീരുമാനം സ്വാഗതാർഹമാണെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി പറഞ്ഞു. നിർദിഷ്ടമായ കെ.എ.എസ് ബൈട്രാൻസ്ഫർ നിയമനമല്ലെന്നും പുതിയൊരു സംവിധാനമാണെന്നും അക്കാരണം കൊണ്ടുതന്നെ അതി​െൻറ എല്ലാ തലങ്ങളിലും സംവരണം പാലിക്കണമെന്ന് ഫെബ്രുവരി ആറിന് മുഖ്യമന്ത്രിയെ സന്ദർശിച്ച് മഹാസഭ നിവേദനം നൽകിയിരുന്നു. ഇത്തരം ജനകീയ വിഷയങ്ങളിൽ സർക്കാറിന് പിടിവാശിയോ ദുരഭിമാനമോ ഇല്ലെന്നത്തി​െൻറ തെളിവാണ് സ്പെഷൽ റൂൾ ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭ തീരുമാനമെന്നും രാമചന്ദ്രൻ മുല്ലശ്ശേരി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.