ബി.ജെ.പിയെ തടയാൻ 'കോമ' മുന്നണിക്ക് കഴിയില്ല -പി.എസ്. ശ്രീധരൻ പിള്ള

വാഴൂർ: ബി.ജെ.പിയുടെ ശക്തിയെ തടയാൻ 'കോമ' മുന്നണിക്ക് കഴിയില്ലെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. ബ ി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നയിക്കുന്ന ദക്ഷിണമേഖല പരിവർത്തനയാത്ര കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കൊടുങ്ങൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായി സഖ്യമാകാമെന്ന സി.പി.എം നിലപാട് അവസരവാദപരവും ജനത്തെ കബളിപ്പിക്കലുമാണ്. മോദി ഭരണത്തിൽ ചൈനയെ കടത്തിവെട്ടുന്ന സാമ്പത്തിക വളർച്ചയുള്ള രാജ്യമായി ഇന്ത്യ മാറി. പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വിജയിക്കാനുള്ള അടിത്തറ പരിവർത്തന ജാഥയിലൂടെ സൃഷ്ടിക്കപ്പെടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് വി.എൻ. മനോജ് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് എൻ. ഹരി, ജി. രാമൻ നായർ, ജെ.ആർ. പദ്മകുമാർ, എം.ബി. രാജഗോപാൽ, അഡ്വ. നാരായണൻ നമ്പൂതിരി, അഡ്വ. നോബിൾ മാത്യു, കെ.ജി. കണ്ണൻ എന്നിവർ സംസാരിച്ചു. ബുധനാഴ്ച രാവിലെ എട്ടിന് എരുമേലിയിലെ പൊതുസമ്മേളനത്തിനുശേഷം യാത്ര പത്തനംതിട്ട ജില്ലയിൽ എത്തും. പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമ​െൻറ് മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.