Backpage ഉദാര നയം വ്യാപാരികളെ പ്രതിസന്ധിയിലാക്കും -യൂത്ത് വിങ്​ സംസ്ഥാന സമ്മേളനം

പാലക്കാട്: ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരാന്‍ അവസരം നല്‍കുന്ന ഉദാരനയം ചില് ലറ വില്‍പന മേഖലയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്ന് യൂത്ത് വിങ് സംസ്ഥാന സമ്മേളനം. കേരളത്തില്‍ ഓരോ ഗ്രാമത്തിലും കോര്‍പറേറ്റ് കമ്പനികളുടെ സൂപ്പർ മാര്‍ക്കറ്റ് ശൃംഖലകള്‍ കടന്നുവരുകയാണ്. അതിസമ്പന്നരായ കോര്‍പ്പറേറ്റുകളോട് മത്സരിക്കാന്‍ കഴിയാത്ത ചെറുകിട സ്ഥാപനങ്ങളെല്ലാം പുറന്തള്ളപ്പെടും. കര്‍ഷകരും ചെറുകിട വ്യാപാരികളും സംയുക്തമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് നിസാര്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബു കോട്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, രാജു അപ്‌സര, ദേവസ്യ മേച്ചേരി, പി.എം.എം. ഇബ്രാഹിം, കെ.വി. അബ്ദുൽ ഹമീദ്, കെ. സേതുമാധവന്‍, എ.എം.എ. ഖാദര്‍, സി. ഗോപകുമാര്‍, സി. ദേവരാജന്‍, പെരിങ്ങമല രാമചന്ദ്രന്‍, വൈ. വിജയന്‍, ഷാജഹാന്‍, കുഞ്ഞാവു ഹാജി, സൗമിനി മോഹന്‍ദാസ് പങ്കെടുത്തു. മണികണ്ഠന്‍ കാസര്‍കോട് സ്വാഗതവും പ്രജിത്ത് പട്ടാമ്പി നന്ദിയും പറഞ്ഞു. വിക്ടോറിയ കോളജ് ഗ്രൗണ്ട് പരിസരത്ത് നിന്നാരംഭിച്ച ബ്ലൂ വളണ്ടിയര്‍ മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.