ചങ്ങനാശ്ശേരി: ചര്‍ച്ച് ബില്ലിനെതിരെ വിവിധ രൂപതകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ പത്തിന് കോട്ടയം തിരുനക് കര മൈതാനത്ത് പ്രതിഷേധ സമ്മേളനം നടക്കും. സമ്മേളനത്തില്‍ വിവിധ രൂപത അധ്യക്ഷന്മാരും സഭാസമുദായ നേതാക്കളും പങ്കെടുക്കും. അതിരൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള വിശ്വാസികള്‍ സമ്മേളനത്തിലും നിയമ പരിഷ്‌കരണ കമീഷന് തെളിവു നല്‍കുന്നതിനും പങ്കെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാളും കോഒാഡിനേറ്ററുമായ മോണ്‍. ജോസഫ് മുണ്ടകത്തില്‍ അറിയിച്ചു. തെക്കുനിന്നും വരുന്ന വാഹനങ്ങള്‍ തിരുനക്കര മൈതാനത്ത് ആളിറക്കിയ ശേഷം നാഗമ്പടത്തും വടക്കുനിന്നും കിഴക്കുനിന്നും വരുന്ന വാഹനങ്ങള്‍ ആളിറക്കിയശേഷം കോടിമതയിലും പാര്‍ക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.