പുഞ്ചകൃഷി: നെല്ല്​ സംഭരണം 700 ലോഡ്​ കവിഞ്ഞു; റെക്കോഡായേക്കും

കോട്ടയം: പ്രളയം അവശേഷിപ്പിച്ച എക്കൽ മണ്ണ് കർഷകപ്രതീക്ഷകൾക്ക് ഇരട്ടി വിളവ് നൽകിയതോെട ജില്ലയിലെ നെല്ല് സംഭര ണം റെക്കോഡിലേക്ക്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ മിക്ക പാടശേഖരങ്ങളിലും ഇരട്ടി വിളവാണ് ലഭിച്ചത്. ഇത്തവണ പ്രളയത്തെത്തുടർന്ന് വർഷകൃഷി പൂർണമായി വെള്ളത്തിലായിരുന്നു. വർഷകൃഷിക്കായി മൂന്നുതവണ വരെ വിതച്ച കർഷകരുണ്ട്. ഇവരെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ, പുഞ്ചകൃഷിയിൽ സമീപകാലത്തെ റെക്കോഡ് വിളവു കിട്ടിയത് കർഷകർക്ക് ആശ്വാസമായിരുന്നു. പ്രളയത്തിൽ പാടങ്ങളിൽ എക്കലടിഞ്ഞതും നല്ല കാലാവസ്ഥയുമാണ് വിളവ് വർധിക്കാൻ കാരണമായത്. കഴിഞ്ഞ വർഷം ഒരേക്കറിൽനിന്ന് 20 ക്വിൻറൽ കിട്ടിയിരുന്നത്, ഇത്തവണ 30 ക്വിൻറൽ വരെയായി. ഇത് സംഭരണതോതും വർധിപ്പിച്ചിരിക്കുകയാണ്. ഇതുവരെ ജില്ലയിൽനിന്ന് 700 ലോഡ് നെല്ലാണ് സംഭരിച്ചത്. നിലവിൽ കുമരകം, തലയാഴം, വെച്ചൂർ, കല്ലറ മേഖലകളിലാണ് കൊയ്ത്ത് പുരോഗമിക്കുന്നത്. ആർപ്പൂക്കര, അയ്മനം മേഖലകളിലെ പ്രമുഖ പാടശേഖരങ്ങളിലെ കൊയ്ത്ത് കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയിരുന്നു. ചങ്ങനാശ്ശേരി മേഖലയിലെ പാടങ്ങളിലായിരിക്കും അവസാനം കൊയ്ത്തു നടക്കുക. മുഴുവൻ പാടശേഖരങ്ങളിലെയും െകായ്ത്ത് അവസാനിക്കുേമ്പാൾ സംഭരണം 5000 ലോഡ് കടക്കുമെന്നാണ് സപ്ലൈകോയുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ 4000 ലോഡാണ് സംഭരിച്ചത്. പ്രളയത്തെത്തുടർന്ന് ആവശ്യത്തിന് നെല്ലു ലഭിക്കാതെ വന്നതോടെ മില്ലുകാർ ഇത്തവണ സജീവമാണ്. പതിരി​െൻറയും ഈർപ്പത്തി​െൻറയും പേരിൽ മുൻവർഷങ്ങളിൽ ഇവർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവായിരുന്നെങ്കിലും ഇത്തവണ ഇതുവരെ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ല. അതേസമയം, കൊയ്ത്തിനായി തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന യന്ത്രങ്ങളിൽ ഇന്ധനം ലാഭിക്കാൻ ബെൽറ്റ് അയച്ചിടുന്നതായി പരാതിയുണ്ട്. ഇന്ധന ലാഭമുണ്ടാകുമ്പോൾ പതിരു പാറിപ്പോകാതെ നെല്ലിനൊപ്പം കിടക്കും. കൂനകൂട്ടി കഴിഞ്ഞാൽ പതിരു മാറ്റുക പ്രായോഗികമല്ല. ഇത് ജില്ലയിലെ ചില പാടശേഖരങ്ങളിൽ കർഷകരും മില്ലുകാരും തമ്മിൽ നേരിയ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ജില്ലയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും തമിഴ്നാട്ടിൽനിന്ന് എത്തിച്ച യന്ത്രങ്ങളാണു കൊയ്ത്തു നടത്തുന്നത്. മണിക്കൂറിനു 1900 രൂപ വരെയാണു വാടക. ഇത്തവണ െനല്ലി​െൻറ താങ്ങുവില വർധിപ്പിച്ചിട്ടുണ്ടെങ്കിലും അടുത്ത സീണൺ മുതൽ മാത്രമേ പുതിയ വില ലഭിക്കൂവെന്ന അറിയിപ്പ് കർഷകർക്ക് നേരിയ നിരാശ സമ്മാനിച്ചിട്ടുണ്ട്. ഇത്തവണ ജില്ലയിൽ 8000ത്തിലധികം കർഷകരാണ് നെല്ല് സംഭരണത്തിനായി സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നെല്ല് സംഭരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ പണം കർഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. കനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, ജില്ല സഹകരണ ബാങ്ക്, വിജയ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകളാണ് സപ്ലൈകോയുമായി കരാറിലേർപ്പെട്ടിട്ടുള്ളത്. ഇൗ ബാങ്കുകളിലൂടെയാണ് കർഷകർക്ക് പണം നൽകുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 43 മില്ലുകളുമായാണ് ധാരണാപത്രം ഒപ്പിട്ടത്. ഇൗ മില്ലുകളാണ് ജില്ലയിൽനിന്ന് നെല്ല് സംഭരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.