രാഷ്​ട്രീയത്തിൽ അക്രമം പാടില്ല -കോടിയേരി ബാലകൃഷ്ണൻ

വൈക്കം: രാഷ്ട്രീയത്തിൽ അക്രമം പാടില്ലെന്നതാണ് എൽ.ഡി.എഫ് നയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ. എൽ.ഡി.എഫി​െൻറ കേരള സംരക്ഷണ യാത്രയുടെ തെക്കൻ മേഖല ജാഥക്ക് വൈക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനമാണ് ഇടതുപക്ഷത്തി​െൻറ നയം. മാർക്സിസ്റ്റ് അക്രമം എന്ന പ്രചാരണം പലരും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. ഇതിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നത്. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് മികച്ച വിജയമാണുണ്ടായത്. അതോടെ ശബരിമല സമരം മുൻനിർത്തി എൽ.ഡി.എഫിനെ കടന്നാക്രമിക്കുന്നത് നിർത്തി. അതിനുശേഷം കാസർകോട് സംഭവത്തി​െൻറ പേരിൽ എൽ.ഡി.എഫിനെ പ്രതികൂട്ടിൽ നിർത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ പര്യടനത്തിന് ശേഷം തവണക്കടവിൽനിന്ന് ജങ്കാർ വഴിയാണ് ജാഥ വൈക്കത്തെത്തിയത്. കോടിയേരിക്കും ജാഥാംഗങ്ങൾക്കും ആവേശോജ്ജ്വല സ്വീകരണമാണ് സത്യഗ്രഹഭൂമിയിൽ നൽകിയത്. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി. സുഗതൻ, സി.പി.എം ഏരിയ സെക്രട്ടറി കെ. അരുണൻ, കെ. ശെൽവരാജ്, ആർ. സുശീലൻ, കെ.കെ. ഗണേശൻ, സി.കെ. ആശ എം.എൽ.എ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.