തിരുവനന്തപുരം: കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിെൻറ സന്ദർശനത്തോടെ അനൗ പചാരിക സ്ഥാനാർഥിചർച്ചക്ക് തുടക്കമായി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയിൽ സംബന്ധിക്കുന്നതിനാണ് വാസ്നിക് എത്തിയത്. കഴിഞ്ഞയാഴ്ച വിവാഹിതനായ പ്രതിപക്ഷനേതാവ് രേമശ് ചെന്നിത്തലയുടെ മകന് ആശംസ നേരാനും ഞായറാഴ്ച നടക്കുന്ന യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാെൻറ മകളുടെ വിവാഹത്തിൽ സംബന്ധിക്കാനും കൂടിയാണ് എത്തിയത്. തിരുവനന്തപുരെത്തത്തിയ അദ്ദേഹം രമേശ് ചെന്നിത്തലയുമായും തലസ്ഥാനത്തുണ്ടായിരുന്ന നേതാക്കളുമായും സ്ഥിതിഗതികൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.