കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി ശസ്ത്രക്രിയ തിയറ്റർ ഉദ്​ഘാടനം പ്രഹസനം അനുബന്ധപ്രവൃത്തികൾ ബാക്കി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയ തിയറ്ററി​െൻറ ഉദ്ഘാടനം പ്രഹസനമെന്ന് ആ രോപണം. ഇൗമാസം 27ന് ഉദ്ഘാടനം നടത്താനുള്ള തിരക്കിലാണ് അധികൃതർ. എന്നാൽ, തിയറ്റർ ശീതീകരിക്കുന്നതു ഉൾപ്പെടെ നിരവധി അനുബന്ധ പ്രവർത്തനം പൂർത്തിയാകാനുണ്ട്. തിയറ്റർ ശീതീകരിക്കാൻ ഉയർന്ന പവറുള്ള ജനറേറ്റർ ഇതുവരെ സ്ഥാപിച്ചിട്ടില്ല. അടിസ്ഥാന സൗകര്യം സജ്ജീകരിക്കാതെ ഉദ്ഘാടനം നടത്തുന്നത് രോഗികളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കാനെന്ന് ആക്ഷേപമുണ്ട്. 27ന് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന നിർദേശം മാത്രമാണ് സർക്കാറിനു നൽകിയിട്ടുള്ളതെന്നും ശേഷിക്കുന്ന ജോലികൾ രണ്ടു ദിവസത്തിനകം പൂർത്തീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പി. സവിത പറയുന്നു. കഴിഞ്ഞവർഷം ജനുവരിയിലാണ് പുനർനിർമാണത്തിനായി ശസ്ത്രക്രിയ തിയറ്റർ അടച്ചത്. മൂന്നുമാസത്തിനു ശേഷം തുറക്കുമെന്നും അതുവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ശസ്ത്രക്രിയ തിയറ്ററിൽ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളെ ഇവിടെ നടത്താമെന്നുമായിരുന്നു ധാരണ. എന്നാൽ, നിർമാണം ഏറ്റെടുത്ത കരാറുകാരൻ തുക പോരെന്ന കാരണത്താൽ നിർമാണം ഉപേക്ഷിച്ചു മടങ്ങിയിരുന്നു. പുതിയ കരാർ നടത്തി നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് ഉദ്ഘാടനം. മൃഗസംരക്ഷണ വകുപ്പിലെ പദ്ധതികള്‍ സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്നു -കെ. സുരേഷ് കുറുപ്പ് എം.എല്‍.എ കോട്ടയം: സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുന്നവയാണ് മൃഗ സംരക്ഷണ വകുപ്പി​െൻറ പല പദ്ധതികളെന്നും അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ. വരുമാനം കണ്ടെത്തി സ്വയം പര്യാപ്തരാക്കാന്‍ സ്ത്രീകളെ സഹായിക്കുന്ന പല പദ്ധതികളും മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറി​െൻറ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ നടന്ന മൃഗസംരക്ഷണ വകുപ്പി​െൻറ 'മൃഗസംരക്ഷണം - വരുമാനത്തി​െൻറ പുതുവഴികള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍ ഡി. ഷൈന്‍ കുമാര്‍ സെമിനാര്‍ നയിച്ചു. മൃഗസംരക്ഷണ വകുപ്പി​െൻറ ആനുകൂല്യ വിതരണത്തി​െൻറ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. മൃഗസംരക്ഷണ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ച അയര്‍ക്കുന്നം അമയന്നൂര്‍ മഹാത്മ പട്ടികവര്‍ഗ കോളനി ഊരുകൂട്ടം മൂപ്പത്തി ഓമന രാജപ്പനെ ആദരിച്ചു. വിദ്യാലയങ്ങളിലെ മികച്ച ജന്തുക്ഷേമ ക്ലബിനുള്ള 10,000 രൂപയുടെ കാഷ് അവാര്‍ഡ് അമയന്നൂര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക അക്കാമ്മ ജോര്‍ജ് എം.എല്‍.എയില്‍നിന്ന് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് അംഗം പി. സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ജി. അംബികാദേവി സ്വാഗതവും ചീഫ് വെറ്ററിനറി ഓഫിസര്‍ സാജു ജോസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.