വരള്‍ച്ച നേരിടാന്‍ കാര്യക്ഷമമായി തയാറെടുക്കണം -ജില്ല വികസന സമിതി

കോട്ടയം: വരും മാസങ്ങളില്‍ അഭിമുഖീകരിക്കാനിടയുള്ള വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് ജല ലഭ്യത ഉറപ്പുവരുത്തുന്നതി നുള്ള തയാറെടുപ്പുകള്‍ ആരംഭിക്കണമെന്ന് ജില്ല വികസന സമിതി. കലക്ടർ പി.കെ. സുധീര്‍ ബാബുവി​െൻറ അധ്യക്ഷതയില്‍ കലക്ടറേറ്റിൽ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്തു. നിർമാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്നും കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കുന്നതിന് മുന്‍കരുതല്‍ വേണമെന്നും സമിതി നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി, ജില്ല ഭരണകൂടം, ഭക്ഷ്യ സുരക്ഷവകുപ്പ്, ജില്ല മെഡിക്കല്‍ ഓഫിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എണ്ണിവ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സമിതി നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം സി. അജിത്കുമാര്‍, സബ്കലക്ടര്‍ ഈശപ്രിയ, ജില്ല പ്ലാനിങ് ഓഫിസര്‍ ടെസ് പി. മാത്യു, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സമഗ്രവികസനം ലക്ഷ്യമാക്കി മുണ്ടക്കയം പഞ്ചായത്ത് ബജറ്റ് മുണ്ടക്കയം: സമഗ്ര വികസനം ലക്ഷ്യമാക്കി മുണ്ടക്കയം പഞ്ചായത്തിൽ 30,57,63,770 രൂപ വരവും 30,39,15,000 രൂപ ചെലവും 18,47,970 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ഷീബ ദിഫായിൽ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. ബസ്സ്റ്റാൻഡിനുള്ളിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ 1.75 കോടിയും പുതിയ ബസ്സ്റ്റാൻഡ് നിർമാണത്തിന് 18 ലക്ഷം വകയിരുത്തിയതുമാണ് പ്രധാന പദ്ധതികൾ. പച്ചക്കറി കൃഷി, തേനീച്ച കൃഷി തുടങ്ങിയവക്ക് 18 ലക്ഷം, മത്സ്യമാർക്കറ്റ് നവീകരണത്തിന് 10 ലക്ഷം, മൃഗസംരക്ഷണം -36 ലക്ഷം, കേര വികസനത്തിന് 10 ലക്ഷം എന്നിവയാണ് പ്രധാന പദ്ധതികൾ. സേവന മേഖലയിൽ വീട് പുനരുദ്ധാരണം, പഠനമുറി, ആരോഗ്യപരിപാടികൾ, സ്കൂൾ നവീകരണം, വയോജന പരിപാലനം, അങ്കണവാടികളുടെ പശ്ചാത്തല വികസനം, കുടുംബശ്രീ സ്വയംതൊഴിൽ തുടങ്ങിയ പദ്ധതികൾക്ക് പുറമെ, ലൈഫ് ഭവന പദ്ധതിക്ക് 93,89,800 രൂപ, മാലിന്യസംസ്കരണത്തിന് 35 ലക്ഷം, കുടിവെള്ള പദ്ധതികൾക്ക് 10 ലക്ഷം വകയിരുത്തി. പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് 15 ലക്ഷം, േറാഡുകൾ, പാലങ്ങൾ, കലുങ്കുകൾ തുടങ്ങിയ നിർമാണങ്ങൾക്ക് 3.5 കോടി, തെരുവുവിളക്കിന് 20 ലക്ഷം എന്നിവയാണ് പദ്ധതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.