മതങ്ങൾ മാനവ നന്മയുടെ ഉറവിടം -ഡോ. എൻ. ജയരാജ് എം.എൽ.എ

കാഞ്ഞിരപ്പള്ളി: മതങ്ങൾ എല്ലാ നന്മകളുടെയും ഉറവിടമാണെന്നും ജാതിയുടെ പേരിൽ മനുഷ്യർ സാഹോദര്യബന്ധം തകർത്തെറിയരുതെന്നും ഡോ. എൻ. ജയരാജ് എം.എൽ.എ അഭിപ്രായപ്പെട്ടു. നിച്ച് ഓഫ് ട്രൂത്ത് നേതൃത്വത്തിൽ മതം മനുഷ്യനന്മക്ക് എന്ന പ്രമേയത്തിൽ കാഞ്ഞിരപ്പള്ളി ആനത്താനം മൈതാനിയിൽ സംഘടിപ്പിച്ച സ്നേഹസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ സംവാദത്തിന് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നസീർ, ആഷിഖ് ഷാജഹാൻ, യാസർ അറാഫാത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.