മൊബൈല്‍ ടവറിനെതിരെ വാര്‍ഡുസഭയില്‍ ബഹളം

ചങ്ങനാശ്ശേരി: നഗരസഭ ഒന്നാം വാര്‍ഡ് സഭായോഗത്തില്‍ മൊബൈല്‍ ടവറിനെതിരെ ബഹളം. നടപടി കൈക്കൊള്ളാമെന്ന് നഗരസഭ ചെയര ്‍മാന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ജനം ശാന്തരാകുകയായിരുന്നു. വാര്‍ഡ്‌സഭ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ജി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എ.ഡി.എസ് ചെയര്‍പേഴ്‌സൻ രമ ദിവാകരന്‍ സ്വാഗതം പറഞ്ഞു. മൊബൈല്‍ ടവറിനെതിരെ പ്രമേയം പാസാക്കുകയും ജനകീയ സമരവുമായി മുന്നോട്ടുപോകുമെന്നും തീരുമാനിച്ചു. രാമപുരം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം രാമപുരം: രാമപുരം പൊലീസ് സ്റ്റേഷനുവേണ്ടി പുതുതായി പണിയുന്ന കെട്ടിടത്തി​െൻറ നിർമാണോദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിച്ചു. ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. ചാരായം വാറ്റിയ കേസില്‍ യുവാക്കള്‍ പിടിയില്‍ മുണ്ടക്കയം: വണ്ടൻപതാലില്‍ വ്യാജചാരായ വാറ്റ് നടത്തിയ സംഘം പൊലീസ് പിടിയിലായി. വണ്ടൻപതാലില്‍ ശാന്തിയത്തില്‍ ബിപിന്‍ (26), മണിക്കല്ല് എസ്റ്റേറ്റ് പുത്തന്‍ പുരയ്ക്കല്‍ സുഭാഷ് (38), വണ്ടൻപതാല്‍ കുരികിലംകുന്നില്‍ വിഷ്ണു (20) എന്നിവരാണ് പിടിയിലായത്. വണ്ടൻപതാല്‍ അതുമ്പല്‍ തോടിനു സമീപമുള്ള പഞ്ചായത്ത് പമ്പ് ഹൗസിനു സമീപത്താണ് പ്രതികള്‍ വാറ്റ് നടത്തിയിരുന്നത്. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതികളെ പിന്നീട് പിടികൂടുകയായിരുന്നു. വാറ്റിനുപയോഗിച്ച അലുമിനിയം പാത്രങ്ങളും പൊലീസ് കണ്ടെടുത്തു. ചാരായവും സാധന സാമഗ്രികളും കൊണ്ടുവരാന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. എസ്.ഐ സി.ടി. സഞ്ജയ്ക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഗ്രേഡ് എ.എസ്.ഐ മോഹന്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫിസർമാരായ ഇക്ബാല്‍, സന്തോഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.