പ്രബന്ധാവതരണം നടത്തി

േകാട്ടയം: കെ.എം. മാണി സ​െൻറര്‍ ഫോര്‍ ബജറ്റ് റിസര്‍ച് ആഭിമുഖ്യത്തില്‍ 'കെ.എം. മാണിയുടെ ബജറ്റും അധ്വാനവര്‍ഗ സിദ്ധ ാന്തവും' വിഷയത്തില്‍ അന്താരാഷ്ട്ര പ്രബദ്ധാവതരണ മത്സരം സംഘടിപ്പിച്ചു. പി.എസ്.സി മുന്‍ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബജറ്റ് റിസര്‍ച് സ​െൻറര്‍ ചെയര്‍പേഴ്‌സൻ നിഷ ജോസ് അധ്യക്ഷത വഹിച്ചു. മുന്‍ വിവരാവകാശ കമീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി. ഒന്നാം സ്ഥാനം: മിലു മരിയ സജി, ബ്രിജിത്ത് ജയിംസ്( ചങ്ങനാശ്ശേരി എസ്.ബി കോളജ്). രണ്ടാംസ്ഥാനം: സുരേഷ് മാത്യു ജോര്‍ജ്(കോഴഞ്ചേരി സ​െൻറ് തോമസ് കോളജ്), ലിഞ്ചു എലിസബത്ത് സാമുവൽ (ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ്). മൂന്നാം സ്ഥാനം കുട്ടിക്കാനം മരിയന്‍ കോളജിലെ ഹന്ന തോമസും റിയജോയിയും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.