മുട്ടുചിറ അഗ്​നിരക്ഷസേനക്ക്​ പുതിയ ആംബുലൻസ്​

കടുത്തുരുത്തി: മുട്ടുചിറയിലെ അഗ്‌നിരക്ഷ നിലയത്തില്‍ നാലുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പുതിയ ആംബുലന്‍സെത്തി. വർഷങ്ങളായി അപകടത്തില്‍പെട്ടവരെ നിലയത്തിലെ ജീപ്പിലും വാട്ടര്‍ ടെണ്ടറിലും പുറത്തുനിന്നുള്ള വാഹനങ്ങളിലുമാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. മോന്‍സ് ജോസഫ് എം.എല്‍.എ ആംബുലന്‍സ് ഫ്ലാഗ്ഓഫ് ചെയ്തു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ് പി.വി. സുനില്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം മേരി സെബാസ്റ്റ്യന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു ജി. മുരിക്കന്‍, സ്റ്റേഷന്‍ ഓഫിസര്‍ എസ്.കെ. ബിജുമോന്‍, ജിന്‍സി എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.