ചങ്ങനാശ്ശേരി: കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം സാമൂഹിക വിരുദ്ധ സംഘം നടത്തിയ ആക്രമണത്തിൽ സി.പി.എം പ്രവർത്തകർക്ക ് ഗുരുതര പരിക്ക്. സി.പി.എം ശങ്കരപുരം ബ്രാഞ്ച് അംഗം കുറിച്ചി ചെറുവള്ളിക്കുഴിയിൽ സി.പി. സുരേഷ്, കുറിച്ചി കുളങ്ങര വീട്ടിൽ സനൽ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 10നാണ് ഔട്ട്പോസ്റ്റിന് സമീപമുള്ള സഹകരണ ബാങ്കിന് മുന്നിൽ എട്ടംഗ സംഘം ഇരുവരെയും ആക്രമിച്ചത്. മുഖത്തും തലക്കും പരിക്കേറ്റ ഇരുവരെയും ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ആക്രമണത്തിൽ സുരേഷിെൻറ മൂക്കിെൻറ പാലത്തിനും താടിയെല്ലിനും പൊട്ടലുണ്ടായി. നാലുവർഷം മുമ്പ് സുരേഷിെൻറ വീട്ടിലേക്ക് പോകുന്ന വഴി പ്രതികൾ വേലികെട്ടിമറച്ചിരുന്നു. ഇതേതുടർന്ന് ചിങ്ങവനം പൊലീസിൽ പരാതി നൽകുകയും കോടതി ഇടപെട്ട് തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. സുരേഷും കുടുംബവും ഈ വഴി കടന്നുപോകുമ്പോൾ പ്രതികൾ നിരന്തരം ഭീഷണി മുഴക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി സുരേഷിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ചപ്പോഴാണ് സനലിനെയും ആക്രമിച്ചത്. പ്രതികൾക്കെതിരെ കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം കുറിച്ചി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.