പെരിയ കൊലപാതകം: മുസ്​തഫയെ അറസ്​റ്റ്​ ചെയ്യണം

തൊടുപുഴ: കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും ഉന്നംവെച്ച് കൊലവിളി നടത്തിയ സി.പി.എം ജില്ല സെക്രേട്ടറിേറ്റ് അംഗം വി.പി.പി. മുസ്തഫയെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. കേസിൽ പ്രതിചേർക്കപ്പെട്ട പീതാംബരനിൽ കേസന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാണ് പുതിയ വെളിപ്പെടുത്തലുകൾ. ഒരുമാസം മുമ്പ് മുസ്തഫ നടത്തിയ പ്രസംഗത്തിൽ കൊലപാതകത്തിന് ആസ്പദമായതെല്ലാം സൂചിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ട മുഴുവൻ വഴിയിലും സഹായഹസ്തവുമായി സി.പി.എം നേതൃത്വമുണ്ടായിരുന്നു. പാർട്ടി അറിയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്നാണ് ഭാര്യ പറയുന്നത്, സി.പി.എം ഉന്നത നേതൃത്വത്തി​െൻറ പങ്ക് വ്യക്തമാക്കുന്നതാണ്. കേരളത്തിൽ സി.പി.എം പ്രതിക്കൂട്ടിലായ ഒരു കൊലപാതക കേസിലും ഗൂഢാലോചന തെളിയിക്കാനായിട്ടില്ല. പൊലീസും സി.പി.എം നേതൃത്വവും തമ്മിെല ഒത്തുകളിയാണ് എല്ലാ കേസിലും കൊലപാതകം ആസൂത്രണം െചയ്തവരെ രക്ഷപ്പെടുത്തിയിട്ടുള്ളത്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് സംസ്ഥാന പൊലീസ് അന്വേഷണം തുടർന്നാൽ പ്രതികൾ രക്ഷപ്പെടുമെന്നുറപ്പാണ്. അതിനാൽ സി.ബി.െഎ അന്വേഷണത്തിന് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.