കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമി ത് ഷാ ശബരിമല കർമസമിതിയടക്കം വിവിധ ഹൈന്ദവ സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പാലക്കാട്ടാവും ഇെതന്നാണ് വിവരം. സംസ്ഥാനത്തെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ, ശബരിമല വിഷയം എന്നിവ വിലയിരുത്തുന്നതിനൊപ്പം ശബരിമല വിഷയത്തിലെ അടുത്ത സമരപരിപാടികളും ചർച്ചയാകും. ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല തന്നെയാകും ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധം. ഇതിനു ഹൈന്ദവ സംഘടനകളുടെ പിന്തുണ തേടുകയാണ് അമിത് ഷായുടെ ലക്ഷ്യം. അതേസമയം, എൻ.എസ്.എസ് നേതൃത്വം കൂടിക്കാഴ്ചക്ക് തയാറായിട്ടില്ലെന്നാണ് സൂചന. എൻ.എസ്.എസ് നേതാക്കളെക്കൂടി രംഗത്തിറക്കാൻ ബി.ജെ.പി-സംഘ്പരിവാർ സംഘടനകൾ നീക്കം നടത്തുന്നുണ്ടെങ്കിലും തൽക്കാലം അതുവേണ്ടെന്ന നിലപാടിലാണ് എൻ.എസ്.എസ്. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി പ്രത്യേക ചർച്ചയും ഉണ്ടാകും. സ്ഥാനാർഥി നിർണയത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടെ അഭിപ്രായംകൂടി ആരാഞ്ഞശേഷമേ അന്തിമപട്ടിക പുറത്തുവിടുകയുള്ളൂ. പാലക്കാട്,പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, കൊല്ലം മണ്ഡലങ്ങളിൽ എൻ.എസ്.എസിെൻറ അഭിപ്രായങ്ങൾക്കാകും മുൻതൂക്കം. എൻ.ഡി.എ ഘടകകക്ഷി നേതാക്കളുമായും ചർച്ചയുണ്ടാകും. ഘടകകക്ഷികൾ ഏകപക്ഷീയമായി സ്ഥാനാർഥി നിർണയം നടത്തിയെന്ന പരാതി, ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നത എന്നിവ പരിശോധിക്കും. എതാനും നേതാക്കൾക്കെതിരെ രൂക്ഷവിമർശനവും മുന്നറിയിപ്പും ഉണ്ടാകും. ഏകപക്ഷീയമായി തയാറാക്കി നേതൃത്വത്തിനു സ്ഥാനാർഥി പട്ടിക കൈമാറിയ വിഷയത്തിൽ പി.എസ്. ശ്രീധരൻ പിള്ളക്കെതിരെ മുരളീധര-കൃഷ്ണദാസ് പക്ഷം പരാതി നൽകിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നത പരിഹരിച്ചിട്ട് മതി സ്ഥാനാർഥി നിർണയമെന്ന നിലപാടിലാണ് ഹൈന്ദവ സംഘടനകൾ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തയാറാക്കിയ പട്ടികയിലെ പലരും ഇപ്പോൾ മത്സരിക്കുന്നതിൽ താൽപര്യം കാണിക്കുന്നിെല്ലന്നതും തിരിച്ചടിയാകുകയാണ്. പ്രധാനമന്ത്രിയും പിന്നീട് യു.പി മുഖ്യമന്ത്രിയും കേരളത്തിലെത്തിയെങ്കിലും സംഘടനാപ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടിെല്ലന്നാണ് കേന്ദ്രവിലയിരുത്തൽ. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെപ്രാധാന്യം നൽകുന്ന മണ്ഡലങ്ങളിലൊന്ന് പാലക്കാടാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാടും മലമ്പുഴയിലും നടത്തിയ മുന്നേറ്റത്തിെൻറ ആത്മവിശ്വാസവും ഇതിനു പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.