കേന്ദ്ര ജീവനക്കാർക്ക്​ ​വിരമിക്കൽ ദിനത്തിൽ തന്നെ പെൻഷൻ ഒാർഡർ നൽകുമെന്ന്​

ന്യൂഡൽഹി: വിരമിക്കൽ ദിനത്തിൽ തന്നെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പെൻഷൻ പെയ്മ​െൻറ് ഒാർഡർ (പി.പി.ഒ) ലഭ്യമാക്കുമെന്നും ഇതിനുള്ള സംവിധാനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പെൻഷൻകാരുടെ പരാതികൾ പരിഹരിക്കുന്നതിന് സങ്കീർണതകൾ ഇല്ലാത്ത ഭരണ സംവിധാനമൊരുക്കി സേവനങ്ങൾ ലഭ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി അഖിലേന്ത്യ പെൻഷൻ അദാലത് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി പറഞ്ഞു. പരാതികൾക്ക് ഉടനടി പരിഹാരം കാണാൻ പെൻഷൻ അദാലത്തുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.