പാലായിൽ വൻ ശീട്ടുകളി സംഘം പിടിയിൽ; 10 ലക്ഷം പിടിച്ചെടുത്തു

പാലാ: വീടി​െൻറ രണ്ടാംനില കേന്ദ്രീകരിച്ച് ശീട്ടുകളി നടത്തിവന്ന സംഘം പിടിയിൽ. ഇവരിൽനിന്ന് 9,95,200 രൂപയും പിടിച്ചെടുത്തു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സ്ക്വാഡ് വീട് വളഞ്ഞാണ് 17 പേരെ പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. പാലാ-മുരിക്കുംപുഴ കാരയ്ക്കൽ മോഹന‍​െൻറ വീട് കേന്ദ്രീകരിച്ചായിരുന്നു ശീട്ടുകളി. കടപ്പാട്ടൂര്‍ മൂലയില്‍ ഗോപാലകൃഷ്ണൻ, കോതമംഗലം അശ്വതിയില്‍ രതീഷ്, ചൊവ്വാര കൃഷ്ണഭവനില്‍ സുഭാഷ്, ആലുവ ചൂരത്തൊട്ട് കാസിം, ആലുവ വള്ളൂരുംതാട്ട് അശോകൻ, ചേര്‍ത്തല പഴംപള്ളില്‍ മുരളി, ആലുവ വടയാറ്റില്‍ എല്‍ദോസ്, നടയ്ക്കല്‍ വാഴമറ്റം നജീബ്, ചേര്‍ത്തല വളവനാട്ട് നാസർ, മുട്ടമ്പലം മറ്റത്തില്‍ സുരേഷ്ബാബു, പെരുമ്പാവൂര്‍ തോനന്‍വീട്ടില്‍ ബിജു, പൂവരണി വടക്കേമുറിയില്‍ ജോര്‍ജ്, ആലുവ മാരിക്കുഴിയില്‍ കുര്യാക്കോസ്, ഈരാറ്റുപേട്ട തെക്കേമംഗലം റഫീഖ്, പൂച്ചാക്കല്‍ വേലംകരയില്‍ താജുദ്ദീൻ, മുരിക്കുംപുഴ കാരയ്ക്കല്‍ നവൽ, ഈരാറ്റുപേട്ട പുളിക്കച്ചാലില്‍ ഷാഹുല്‍ ഹമീദ് എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വീട്ടുടമ മോഹനന്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പിടിയിലായ ഷാഹുല്‍ ഹമീദ് പൊലീസിനെ കണ്ട് വീടി​െൻറ മുകളില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കാലിന് പരിക്കേറ്റു. പാലാ ഡിവൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന ഗിരീഷ് പി. സാരഥി, സി.ഐ രാജന്‍ കെ. അരമന, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ അജിത്, ജീമോൻ, മനോജ്, എസ്.ഐമാരായ റെജിമോന്‍ കുര്യാക്കോസ്, പി.വി. ഷാജി, വിന്‍സ​െൻറ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.