പൊൻകുന്നം: കാർഷിക വിളകളുടെ വിലയിടിവിൽ വലയുന്ന കർഷകർക്ക് വരുമാനത്തിന് 'മുറ' ഇനത്തിലെ പോത്തിൻകുട്ടികളെത്തുന്നു. 10,000 രൂപയിലേറെ വിലയുള്ള പോത്തിൻകുട്ടികളെ ആന്ധ്രയിൽനിന്ന് എത്തിച്ച് കർഷകർക്ക് വളർത്താൻ നൽകുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നത് എലിക്കുളം പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ ഫെയ്‌സ്, പൊൻകുന്നം അഭയൻ സ്മാരക കേന്ദ്രം എന്നിവ ചേർന്നാണ്. ഇളങ്ങുളം സഹകരണ ബാങ്കിെൻറ പിന്തുണയുമുണ്ട് ഇവർക്ക്. റബർ അടക്കം കാർഷിക വിളകളുടെ വിലത്തകർച്ചകൊണ്ട് നട്ടം തിരിയുന്ന കർഷകർക്ക് ബദൽ വരുമാനം സൃഷ്ടിക്കാനാണ് പോത്തുവളർത്തൽ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. രണ്ടുവർഷം മുമ്പ് 50 മുറ പോത്തിൻകുട്ടികളെ എലിക്കുളം പഞ്ചായത്തിൽ വിതരണം ചെയ്തിരുന്നു. ഇത് കർഷകർക്ക് വൻനേട്ടമുണ്ടാക്കിയിരുന്നു. ഇത്തവണ 100 പോത്തിൻകുട്ടികളെ വിതരണം ചെയ്യാനാണ് ലക്ഷ്യം. ആവശ്യമുള്ള കർഷകർ എലിക്കുളം കൂരാലിയിലെ ഫെയ്‌സ് ഇക്കോഷോപ്പിലോ പൊൻകുന്നം അട്ടിക്കൽ ജനകീയവായനശാലയിലോ 22ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9446204953, 9447128793.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.