ചങ്ങനാശ്ശേരി: അതിരൂപത കോര്‍പറേറ്റ് മാനേജ്മെൻറിെൻറ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച എസ്.ബി ഹയര്‍ സെക്കൻഡറി സ് കൂളില്‍ നടക്കും. രാവിലെ 10ന് സെമിനാര്‍ വികാരി ജനറാള്‍ ഡോ. ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്യും. ഫാ. സക്കീര്‍ നൈനാന്‍ ക്ലാസ് നയിക്കും. ഉച്ചക്ക് 1.30ന് അവാര്‍ഡ്ദാന സമ്മേളനം ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ ഡോ. ഫിലിപ്‌സ് വടക്കേക്കളം അധ്യക്ഷത വഹിക്കും. മികച്ച സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും അവാര്‍ഡ് വിതരണം ചെയ്യും. മുണ്ടക്കയത്തെ മാലിന്യ പ്ലാൻറിെനതിരായ ഹരജി 19ന് പരിഗണിക്കും മുണ്ടക്കയം: മുണ്ടക്കയത്ത് നിർമാണം ആരംഭിച്ച മാലിന്യ സംസ്‌കരണ പ്ലാൻറിെനതിരെ ഹൈകോടതിയില്‍ നൽകിയ ഹരജി ബുധനാഴ്ച പരിഗണിക്കും. ജനകീയ വിഷയമായതിനാല്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് ജനപ്രതിനിധികളുടെ തീരുമാനം. മുണ്ടക്കയം ബസ്റ്റാൻഡിനടുത്താണ് ജൈവമാലിന്യ സംസ്‌കരണ പ്ലാൻറ് നിർമിക്കുന്നത്. ഇത് തുടങ്ങിയാല്‍ തൊട്ടടുത്തുള്ള സി.എം.എസ് ഹൈസ്‌കൂളിലെ വിദ്യാർഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് കാട്ടി സ്‌കൂള്‍ പി.ടി.എയാണ് ഹൈകോടതിയെ സമീപിച്ചത്. സ്‌കൂള്‍ വളപ്പ് മതിലിനോട് ചേര്‍ന്നാണ് പ്ലാൻറ് നിർമാണം തുടങ്ങിയത്. ഇത് മാറ്റാൻ സ്‌കൂള്‍ അധികൃതർ പഞ്ചായത്തിനെ സമീപിെച്ചങ്കിലും പിന്നോട്ടുപോകില്ലെന്ന നിലപാടിൽ ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്ത് അംഗവും ഉറച്ചുനിന്നു. ഇതിൽ പ്രതിഷേധിച്ച് പി.ടി.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസ് മാര്‍ച്ചും ധർണയും നടത്തിയിരുന്നു. ഇതിനിടെ പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ച് പ്ലാൻറിന് പിന്തുണ ഉറപ്പുവരുത്തിയതിന് പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്. ഗ്രാമപഞ്ചായത്തിെൻറ അഭിപ്രായം കൂടി കേട്ടശേഷമേ കോടതി നടപടിയുണ്ടാവൂ. കഴിഞ്ഞ ദിവസം സ്‌കൂള്‍ മാനേജറടക്കം ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ, പ്ലാൻറിനെതിരെ സ്റ്റേ നല്‍കരുതെന്ന് കാട്ടി ഗ്രാമപഞ്ചായത്തും കോടതിയെ സമീപിക്കും. പ്ലാൻറിെൻറ പ്രവര്‍ത്തനം ഒരുതരത്തിലും ആരോഗ്യപ്രശ്‌നമുണ്ടാക്കിെല്ലന്നും മുണ്ടക്കയത്തെ മാലിന്യപ്രശ്‌നത്തിന് പരിഹാരം പ്ലാൻറ് മാത്രമാണെന്നുമാണ് പഞ്ചായത്തിെൻറ വാദം. ജനോപകാരപ്രദമായ പദ്ധതിയായതിനാല്‍ നിയമതടസ്സങ്ങള്‍ നീക്കി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു, ജില്ല പഞ്ചായത്ത് അംഗം കെ. രാജേഷ് എന്നിവര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ല പഞ്ചായത്ത് 30 ലക്ഷവും ഗ്രാമപഞ്ചായത്ത് 20 ലക്ഷവും മുടക്കിയാണ് തുമ്പൂര്‍മുഴി മോഡൽ മാലിന്യ പ്ലാൻറ് നിർമിക്കുന്നത്. സൗജന്യ മെഡിക്കൽ ക്യാമ്പ് കോട്ടയം: മെഡിക്കൽ സർവിസ് സെൻറർ (എം.എസ്.സി) കോട്ടയം ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ കടുവാക്കുളം പഴയ വാട്ടർ ടാങ്കിന് സമീപം ഞായറാഴ്ച രാവിലെ 10 മുതൽ നാലുവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. രക്ത ഗ്രൂപ് നിർണയം, പ്രമേഹ പരിശോധന, സൗജന്യ മരുന്ന് വിതരണം എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.