കളരിപ്പയറ്റ്​ പ്രദർശനവും അരങ്ങേറ്റവും ഇന്ന്​

മുണ്ടക്കയം: വരിക്കാനി കവലയിലെ സി.എസ്.കെ കളരിയിൽ പഠനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റവും കളരിപ്പയറ്റ് പ്രദർശനവും ഞായറാഴ്ച വൈകീട്ട് നാലിന് മുണ്ടക്കയം സി.എസ്.െഎ പരിഷ്ഹാളിൽ നടക്കും. പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു അധ്യക്ഷതവഹിക്കും. സി.എഫ്. സ്കറിയ ഗുരുക്കൾ, കെ.പി. സുരേഷ് ഗുരുക്കൾ എന്നിവരുടെ ശിക്ഷണത്തിൽ കളരിപഠനം പൂർത്തിയാക്കിയ 16 പേരുടെ അരങ്ങേറ്റമാണ് നടക്കുക. അനുശോചിച്ചു മുണ്ടക്കയം: കാഞ്ഞിരപ്പള്ളി മുൻ എം.എൽ.എ കെ.വി. കുര്യ​െൻറ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ നടത്തിയ അനുശോചന യോഗത്തില്‍ പ്രസിഡൻറ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷീബ ദിഫയിന്‍, മാത്യു എബ്രഹാം പ്ലാക്കാട്ട്, ബെന്നി ചേറ്റുകുഴി, മഞ്ജു ഷനു, വത്സമ്മ തോമസ്, നസീമ ഹാരിസ്, ജിജി നിക്കോളാസ്, േഫ്ലാറി ആൻറണി, രജനി ഷാജി, ബി.ജയചന്ദ്രന്‍, പ്രതീഷ് കുമാര്‍, ജെസി ബാബു, മറിയാമ്മ ആൻറണി, കെ.സി. സുരേഷ്, ആശ അനീഷ്, ടി.ആര്‍. സത്യന്‍, രേഖ ദാസ്, ജെസി ജേക്കബ്, സൂസമ്മ മാത്യു, എം.ബി. സനല്‍, പഞ്ചായത്ത് സെക്രട്ടറി ഗിരിജ കുമാരി അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.