തൊടുപുഴ: കോതായിക്കുന്ന് ബസ് സ്റ്റാൻഡിനുള്ളിലെ പേ ആൻഡ് പാർക്ക് ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചതായി മിനിറ്റ്സിൽ രേഖപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിലിെൻറ തീരുമാനമല്ല മിനിറ്റ്സിൽ രേഖപ്പെടുത്തിയതെന്ന് ആരോപിച്ച് യു.ഡി.എഫിെൻറ 11ഉം ബി.ജെ.പിയുടെ രണ്ടും കൗൺസിലർമാരാണ് ചെയർപേഴ്‌സന് ഭിന്നാഭിപ്രായ കുറിപ്പ് നൽകിയത്. എന്നാൽ, കേരള കോൺഗ്രസ് എമ്മിെൻറ മൂന്ന് കൗൺസിലർമാർ യു.ഡി.എഫിെൻറ ഭിന്നാഭിപ്രായ കുറിപ്പിൽ ഒപ്പിട്ടില്ല. ആഗസ്റ്റ് 30ന് ചേർന്ന കൗൺസിലിലാണ് വ്യാപാര സ്ഥാപനത്തിന് പേ ആൻഡ് പാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയിൽ ചർച്ചയുണ്ടാകുന്നത്. സ്റ്റാൻഡിലെ പേ ആൻഡ് പാർക്ക് അശാസ്ത്രീയമാണെന്ന് എൽ.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ ചർച്ചയിൽ പറഞ്ഞിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ അടുത്ത സാമ്പത്തിക വർഷം മുതൽ പേ ആൻഡ് പാർക്ക് ഒഴിവാക്കണമെന്ന ആവശ്യവുമുയർന്നു. ഇതിന് ശേഷം പേ ആൻഡ് പാർക്ക് ഒഴിവാക്കാൻ തീരുമാനമുണ്ടായെന്നാണ് മിനിറ്റ്സിൽ എഴുതിയിരിക്കുന്നത്. എന്നാൽ, അങ്ങനെ ഒരു തീരുമാനം ഉണ്ടായില്ലെന്നും പ്രശ്‌നത്തെക്കുറിച്ച് ചർച്ചചെയ്യാൻ മുനിസിപ്പൽ ചെയർപേഴ്‌സനെ നിയോഗിക്കാൻ മാത്രേമ തീരുമാനിച്ചിട്ടുള്ളൂ എന്നാണ് ഭിന്നാഭിപ്രായ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. യു.ഡി.എഫ് കൗൺസിലർ ടി.കെ. സുധാകരൻ നായരുടെ വിയോജനക്കുറിപ്പ് ശരിയായ ഭാഗത്തല്ല രേഖപ്പെടുത്തിയെന്നും ആരോപണം ഉയർന്നു. പി.എം.എ.വൈ-ലൈഫ് പദ്ധതിക്കായി 6.44 കോടി രൂപ ലോണെടുക്കാൻ കൗൺസിൽ തീരുമാനിച്ചു. ഹഡ്‌കോ വഴി കെ.യു.ആർ.ഡി.എഫ്.സിയിൽനിന്നാണ് ലോണെടുക്കുന്നത്. 10.6 കോടി രൂപയാണ് പദ്ധതിക്കായുള്ള നഗരസഭ വിഹിതം. ഇതിൽ 3.56 കോടി രൂപ നഗരസഭ മാറ്റിവെച്ചിട്ടുണ്ട്. ബാക്കിയുള്ള തുകയാണ് വായ്പയിലൂടെ കണ്ടെത്തുന്നത്. മലങ്കര വൃഷ്ടിപ്രദേശത്തെ 13 കുടുംബങ്ങൾക്ക് സ്ഥലം അനുവദിച്ചു തൊടുപുഴ: മലങ്കര അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന 13 കുടുംബങ്ങൾക്ക് സ്ഥലം അനുവദിച്ച് കലക്ടറുടെ ഉത്തരവ്. മലങ്കര ഹില്ലി അക്വാ കുടിവെള്ള കമ്പനിക്ക് സമീപെത്ത സ്ഥലം നൽകാനാണ് നിർദേശം. മലങ്കര ഡാം നിർമാണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയ തൊഴിലാളികളായ ഇവർക്ക് ഡാമിെൻറ നിർമാണം പൂർത്തിയാകുന്ന മുറക്ക് താമസത്തിനുള്ള സ്ഥലം നൽകാമെന്ന് അന്നത്തെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, നിർമാണം പൂർത്തീകരിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇവർക്ക് വാസയോഗ്യമായ സ്ഥലം നൽകാൻ കഴിഞ്ഞില്ല. മാറി മാറി വന്ന സർക്കാറിൽ നിരവധി നിവേദനങ്ങൾ നൽകുകയും സമരങ്ങൾ നടത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഇവർക്ക് മലങ്കര കുപ്പിവെള്ളം ഫാക്ടറിക്ക് സമീപം സ്ഥലം നൽകാൻ നടപടികൾ പൂർത്തീകരിച്ചെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങി. എന്നാൽ, എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജില്ലയിൽ പട്ടയമേളയോട് അനുബന്ധിച്ചു ഇവർക്കും സ്ഥലത്തിന് പട്ടയം നൽകുമെന്ന് അറിയിപ്പുണ്ടാവുകയും പട്ടയം വാങ്ങാൻ 13 കുടുംബങ്ങളും പൈനാവിന് പോവുകയും ചെയ്തിരുന്നു. എന്നാൽ, പാതിവഴി എത്തിയപ്പോൾ ഇവർക്ക് പട്ടയം നൽകാൻ സാങ്കേതിക തടസ്സം ഉണ്ടെന്ന് അറിയിപ്പ് വന്നതിനാൽ തിരിച്ചുവരുകയും ചെയ്തു. പിന്നീട് ഏറെ നാളുകൾക്കുശേഷമാണ് ഇവരുടെ പട്ടയ നടപടികൾ പൂർത്തിയാകുന്നത്. കൈയേറി നിർമിച്ച മേൽക്കൂര പൊളിച്ചുനീക്കി മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ നടപ്പാത കൈയേറി നിര്‍മിച്ച മേല്‍ക്കൂര പൊലീസിെൻറ നേതൃത്വത്തിൽ പൊളിച്ചുനീക്കി. കോളനി സ്റ്റാൻഡിന് സമീപത്ത് കടയുടമകള്‍ നിര്‍മിച്ച മേല്‍ക്കൂരയാണ് മൂന്നാര്‍ എസ്.ഐ വര്‍ഗീസിെൻറ നേതൃത്വത്തിലുള്ള സംഘം പൊളിച്ചുനീക്കിയത്. മൂന്നാര്‍ ട്രാഫിക് പരിഷ്‌കാരങ്ങളുടെ ഭാഗമായി പാതയോരങ്ങളിലെ അനധികൃത കടകള്‍ ഒഴിപ്പിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോളനി സ്റ്റാൻഡിൽ പുതിയ നിര്‍മാണം നടത്തിയത്. കാല്‍നടക്കാര്‍ക്ക് ദുരിതംവിതക്കുന്ന നിര്‍മാണം പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ ദേവികുളം സബ് കലക്ടര്‍ക്കും മൂന്നാര്‍ പഞ്ചായത്തിനും പരാതി നല്‍കിയതിന് പിന്നാലെയാണ് കൈയേറ്റം പൊലീസ് ഒഴിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.