മുന്‍ എം.എല്‍.എ കെ.വി. കുര്യൻ നിര്യാതനായി

കെ.വി. കുര്യൻ KTD51 k v kurian ex mla മുണ്ടക്കയം (കോട്ടയം): മുന്‍ കാഞ്ഞിരപ്പള്ളി എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വേലനിലം പൊട്ടംകുളം കെ.വി. കുര്യൻ ‍(91) നിര്യാതനായി. 1965, 1970, 1977ലും കാഞ്ഞിരപ്പള്ളിയെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തി. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മൂന്നു പതിറ്റാണ്ടിലധികമായി മുണ്ടക്കയം സഹകരണ ബാങ്ക് പ്രസിഡൻറായും സേവനം അനുഷ്ഠിച്ചു. കോണ്‍ഗ്രസില്‍ തുടങ്ങി കേരള കോണ്‍ഗ്രസിന് രൂപംനല്‍കി കോണ്‍ഗ്രസില്‍ തന്നെ എത്തിനില്‍ക്കുന്നതാണ് രാഷ്ട്രീയ ജീവിതം. 1952ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതം തുടങ്ങി. 1954ല്‍ കെ.പി.സി.സി അംഗമായി. 1964ല്‍ അന്തരിച്ച മുന്‍ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുടെ അനുഭാവികള്‍ കോട്ടയം ലക്ഷ്മിനിവാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപവത്കരിച്ച ചരിത്രപ്രധാനമായ യോഗത്തില്‍ മാത്തച്ചന്‍ കുരുവിനാക്കുന്നേൽ, കെ.എം. ജോര്‍ജ്, ഔസേപ്പച്ചന്‍ അന്ത്രപ്പേർ, ആര്‍. ബാലകൃഷ്ണപിള്ള എന്നിവര്‍ക്കൊപ്പം കെ.വി. കുര്യനുമുണ്ടായിരുന്നു. ആ യോഗത്തില്‍ കെ.എം. ജോര്‍ജിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായും കെ.വി. കുര്യനെ കോട്ടയം ജില്ല പ്രസിഡൻറായും തെരഞ്ഞെടുത്തു. 1977ല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി. 1985ല്‍ കേരള കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങി. കേരള കോണ്‍ഗ്രസി​െൻറ പേരില്‍ ലഭിച്ച പി.എസ്.സി അംഗത്വം രാജിെവച്ചായിരുന്നു മടക്കം. വിമോചനസമരത്തില്‍ പങ്കെടുത്ത് കുര്യനും ഭാര്യയും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. മുൻ എം.പിയും എം.എല്‍.എയുമായ ജോര്‍ജ് ജെ. മാത്യുവി​െൻറ പിതൃസഹോദരനാണ്. ആലപ്പുഴ നെരോത്ത് കുടുംബാംഗം അമ്മിണിയാണ് ഭാര്യ. മക്കൾ: ജോര്‍ജ് കുര്യൻ, ജോണ്‍ കുര്യന്‍, കെ.കെ. കുര്യന്‍, കുഞ്ഞുമേരി, ഏലമ്മ, ത്രേസ്യാമ്മ, റോസി. മരുമക്കൾ: ജെസി അക്കരക്കുളം (ആലപ്പുഴ), കൊച്ചുറാണി ആനത്താനം (കാഞ്ഞിരപ്പള്ളി), അന്ന പറമ്പില്‍ (കാഞ്ഞിരപ്പള്ളി), ടി.സി. ജോസഫ് തേവര്‍കാട്ട്, മാത്യു ജോര്‍ജ് ചാലിശേരി (തൃശൂർ), കെ.ടി.ജെ. തോമസ് കരിപ്പാപ്പറമ്പിൽ, പരേതനായ തൊമ്മി ചാക്കോള (തൃശൂര്‍). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വേലനിലം സ​െൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.