തൊടുപുഴ: മഴക്കെടുതിയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വ്യാപകമായ നാശമുണ്ടായ പ്രദേശങ്ങൾ ലോകബാങ്ക് സംഘം സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ കൊച്ചിയില്‍നിന്ന് എത്തിയ 11 പേരടങ്ങിയ സംഘം നേര്യമംഗലം പാലം മുതല്‍ വിവിധ പ്രദേശങ്ങളിലെ നാശനഷ്ടം വിലയിരുത്തി. ലോകബാങ്ക് ഹൗസിങ് ആൻഡ് പബ്ലിക് ബില്‍ഡിങ് ലീഡ് ഡിസാസ്റ്റര്‍ മാനേജ്മെൻറ് സ്പെഷലിസ്റ്റ് ദീപക് സിങ്ങിെൻറ നേതൃത്വത്തിലെ സംഘത്തിൽ കോഒാഡിനേറ്ററും ഹാര്‍ബര്‍ ആൻഡ് വാട്ടര്‍ കണ്‍സൽട്ടൻറും മലയാളിയുമായ അനില്‍ദാസിന് പുറമെ വിദ്യ മഹേഷ്, കാര്‍ത്തിക് ലക്ഷ്മൺ, മെഹുല്‍ ജെയ്ന്‍, നഹോ ഷിബുയ, ഇന്ദ്രനില്‍ ബോസ്, അങ്കുഷ് ശര്‍മ, റുമിത ചൗധരി, മസാത് സുഗു, തകാമത് സു, മാത്യൂസ് കെ. മുല്ലക്കല്‍ എന്നിവരാണുള്ളത്. ഇടുക്കി ആർ.ഡി.ഒ എം.പി. വിനോദിെൻറ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ സംഘത്തെ അനുഗമിച്ചു. വാളറ, കൊരങ്ങാട്ടി, കൂമ്പന്‍പാറ, ആനവിരട്ടി, ഇരുട്ടുകാനം, പഴയ മൂന്നാർ, മൂന്നാര്‍ ഗവ. കോളജ് പരിസരം എന്നിവിടങ്ങളിലെ നാശം സംഘം പരിശോധിച്ചു. കൃഷി, മൃഗസംരക്ഷണം, ജീവനോപാധികൾ, വിനോദസഞ്ചാരം, വ്യവസായം, അടിസ്ഥാന സൗകര്യം, ഭവനം, ദേശീയപാതകൾ, സ്റ്റേറ്റ് ഹൈവേ, നഗര വികസനം, ജലവിഭവം, ദുരന്തലഘൂകരണം, കാലാവസ്ഥ വ്യതിയാനം, സാമൂഹിക വികസനം തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധര്‍ അടങ്ങിയ സംഘത്തിന് ജില്ല ഭരണകൂടം നടത്തിയ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും മൂന്നാര്‍ ടീ കൗണ്ടി ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ പവര്‍ പോയൻറ് പ്രസേൻറഷനിലൂടെ കലക്ടര്‍ കെ. ജീവന്‍ ബാബു വിശദീകരിച്ചുനൽകി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി പ്രത്യേകം ചര്‍ച്ചകളും നടത്തി. വ്യാഴാഴ്ച ഇവർ പന്നിയാര്‍കുട്ടി, പൊന്മുടി, കീരിത്തോട്, ചെറുതോണി, തൊടുപുഴ, പുളിയന്മല റോഡ് എന്നിവിടങ്ങൾ സന്ദര്‍ശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.