ഇടുക്കി പരമ്പര ^ഏഴ്​

ഇടുക്കി പരമ്പര -ഏഴ് ദുരന്തം പെയ്തിറങ്ങിയ മലയോരം പെരുങ്കാല ഗ്രാമത്തിന് മറക്കാനാവില്ല ആ ദിനം ചെറുതോണി: ഒരു കുടുംബത്തിലെ നാലുപേരുടെ ജീവൻ കവർന്ന പെരുങ്കാല ഗ്രാമം ഇനിയും സാധാരണ നിലയിലായിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും 50 ശതമാനത്തോളം ആദിവാസികളുമടങ്ങിയ പെരുങ്കാല ഇന്ന് പുനരുദ്ധാരണത്തിന് വഴി തേടുകയാണ്. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ വൈകീട്ട് 5.30നുണ്ടായ ഉരുൾപൊട്ടലിൽ പുത്തൻപുരക്കൽ രാമൻ, ഭാര്യ വത്സ, മകൾ ഭാവന, ഭാവനയുടെ മകൾ ശ്രുതിബാല എന്നിവരാണ് മരിച്ചത്. ജീവൻ നഷ്ടപ്പെട്ടത് ഈ കുടുംബത്തിൽ മാത്രമാണെങ്കിലും ഗ്രാമത്തിൽ തകരാത്ത വീടുകളോ റോഡുകളോ ഇല്ല. പ്രണയിച്ച് വിവാഹം കഴിച്ച ജയരാജിന് സ്നേഹിച്ചുകൊതിതീരും മുമ്പേയാണ് ഭാര്യ ഭാവനയെയും മകൾ ശ്രുതിബാലയെയും നഷ്ടമായത്. മാതാപിതാക്കളുെടയും ബന്ധുക്കളുടെയും എതിർപ്പിനിടയിലാണ് ഇവർ ഒന്നായത്. ഇനി അവശേഷിക്കുന്നത് ദേവാനന്ദ് മാത്രം. ഇവർ പഠിച്ചിരുന്നത് മണിയാറൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. ഓട്ടോ തൊഴിലാളിയായ ജയരാജ് കഠിനാധ്വാനിയായിരുന്നു. നാലുവർഷത്തോളമായി കുടുംബവീട്ടിൽനിന്ന് മാറി പെരുങ്കാലയിൽ വട്ടപ്പറമ്പിൽ ഷാജിയുടെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. കനത്ത മഴയായിരുന്നതിനാൽ ജയരാജ് അന്ന് വീട്ടിലുണ്ടായിരുന്നു. ഭാവനയുടെ മാതാപിതാക്കൾ പുത്തൻപുരക്കൽ രാമകൃഷ്ണൻ, ഭാര്യ വത്സ എന്നിവരും ഇവരുടെ വീടിന് സമീപമാണ് താമസിച്ചിരുന്നത്. ആഗസ്റ്റ് 15ന് വീടി​െൻറ മുറ്റം ഇടിഞ്ഞുപോയതിനെ തുടർന്ന് ഇവർ ജയരാജി​െൻറ വീട്ടിലേക്ക് വന്നു. വൈകീട്ട് അഞ്ചോടെ ഭക്ഷണസാധനങ്ങൾ വാങ്ങാൻ ജയരാജ് കടയിലേക്ക് പോയി. ഭാവനയും മക്കളും മാതാപിതാക്കളോടൊപ്പം വീട്ടിൽ സംസാരിച്ചിരിക്കുന്നതിനിെടയാണ് വലിയ ശബ്ദത്തോടെ മലമുകളിൽനിന്ന് മണ്ണും വെള്ളവും പാറകഷണങ്ങളുമായി ഉരുൾപൊട്ടിയത്. നിമിഷനേരംകൊണ്ട് ജയരാജി​െൻറ വാടകവീട് സഹിതം ഉരുൾകൊണ്ടുപോയി. ഭാവനയെയും മകളെയും മാതാപിതാക്കെളയും ഉരുൾപൊട്ടലിൽ കാണാതായി. ദേവാനന്ദ് അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ വിറങ്ങലിച്ചു നിന്ന ദേവാനന്ദിനെ ചേർത്തുപിടിച്ച് നാട്ടുകാർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജയരാജ് കടയിൽനിന്ന് വീട്ടിലേക്ക് വന്നത്. വീടിരുന്ന സ്ഥലം കണ്ട് ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു ഈ ചെറുപ്പക്കാരൻ. ചെറുതോണി-പെരുങ്കാല-മണിയാറൻകുടി റോഡ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരുന്നു. സമീപത്ത് നിരവധി ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ നടന്നിരുന്നു. വൈദ്യുതി-ടെലിഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടു. എവിടെയും കൂരിരുട്ടും ഭയാനക ശബ്ദങ്ങളും മാത്രം. റോഡുകൾ തകർന്നതിനാൽ നാലുകിലോമീറ്ററോളം അകലെയുള്ള ജില്ല ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ എത്തിക്കാൻ അഞ്ചുമണിക്കൂറോളം വേണ്ടിവന്നു. ഒറ്റ ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് അഞ്ച് വീടുകളാണ്. കളപ്പുരക്കൽ ജയ്സൺ, കുമാരൻ നീരൊഴുക്കിൽ, അമ്പാട്ട് ഉമാമഹേശ്വരി, ബിനു പാറത്താഴത്ത്, ഷാജി വട്ടപ്പാറയിൽ എന്നിവരുടെ വീടുകളാണ് ഉരുൾകൊണ്ടുപോയത്. വാഴത്തോപ്പ് പഞ്ചായത്തിലെ 14ാം വാർഡാണ് പെരുങ്കാല. ഇവിടെ മാത്രം 26 വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്. 29 വീടുകൾ ഭാഗികമായും നശിച്ചു. 15 ഏക്കറിലധികം കൃഷിഭൂമിയും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പലരും വീടിരുന്ന സ്ഥലം തിരിച്ചറിയാൻ മരക്കമ്പ് കുത്തിനിർത്തിയിരിക്കുകയാണ്. ധനപാലൻ മങ്കുവ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.