നെൽകൃഷി വ്യാപനം: പരാമർശം പിൻവലിച്ചെന്ന്​ പി​.​എച്ച്​. കുര്യൻ

കോട്ടയം: കുട്ടനാട്ടിലെ നെൽകൃഷി വ്യാപനത്തെക്കുറിച്ച് നടത്തിയ വിവാദപരാമർശം റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്്. കുര്യൻ പിൻവലിച്ചു. മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പരാമർശം നടത്താനുള്ള സാഹചര്യം അവരോട് വിശദീകരിച്ചു. പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ചർച്ച നടത്തി. കുട്ടനാട്ടിലെ സാഹചര്യവും കൃഷിരീതിയും സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിലായിരുന്നു വിവാദ പരാമർശമെന്നും മന്ത്രിമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും കുര്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. നെൽകൃഷി വ്യാപിപ്പിക്കുന്നത് കൃഷിമന്ത്രിക്ക് മോക്ഷം പോലെയാണെന്നായിരുന്നു കുര്യൻ പറഞ്ഞത്. കുട്ടനാട്ടിലെ കർഷകർ നെൽകൃഷി അവസാനിപ്പിച്ച് കുടിവെള്ള യൂനിറ്റോ ടൂറിസമോ മത്സ്യകൃഷിയോ നടത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് സർക്കാർ നയത്തിനു വിരുദ്ധമാണെന്നും നെൽകൃഷി വ്യാപനത്തിനായി സർക്കാർ വ്യാപക പ്രചാരണം നടത്തുേമ്പാൾ അഡീഷനൽ ചീഫ് സെക്രട്ടറി ഇതിനെതിരെ രംഗത്തുവരുന്നത് ശരിയായില്ലെന്നും അദ്ദേഹം അച്ചടക്കം പാലിച്ചില്ലെന്നുമായിരുന്നു മന്ത്രി സുനിൽകുമാറി​െൻറ ആക്ഷേപം. മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകാനും കൃഷിമന്ത്രി തീരുമാനിച്ചിരുന്നു. പാർട്ടി നേതൃത്വത്തിനും പരാതി നൽകി. ഇതേതുടർന്നായിരുന്നു കുര്യ​െൻറ കുടിക്കാഴ്ചകൾ. അതിനിടെ റവന്യൂ സെക്രട്ടറിയെ പരോക്ഷമായി പിന്തുണച്ച് ധനമന്ത്രി തോമസ് െഎസക് േഫസ്ബുക്കിൽ പോസ്റ്റിട്ടതും ശ്രേദ്ധയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.