കോട്ടയം: ദുരിതബാധിതർക്കായി എത്തിയ സാധനങ്ങളുടെ വിതരണം സുഗമമാക്കുമെന്ന് കലക്ടർ ഡോ. ബി.എസ്. തിരുമേനി. ജില്ലയിലെ സംഭരണകേന്ദ്രമായ ബസേലിയസ് കോളജിലെ ഒാഡിറ്റോറിയത്തിലാണ് മുഴുവൻ സാധനങ്ങളും സൂക്ഷിക്കുന്നത്. ഇവിടെനിന്ന് ഓരോ താലൂക്കുകളിലേക്കും ആവശ്യമുള്ള സാധനങ്ങളാണ് നൽകുന്നത്. തഹസില്‍ദാര്‍മാർക്ക് ലഭിച്ച സാധനങ്ങള്‍ വില്ലേജ് ഒാഫിസർമാർക്ക് വീതിച്ചുനൽകിയാണ് വിതരണം നടത്തുന്നത്. കലക്ടറേറ്റിൽ എത്തിയ സാധനങ്ങളില്‍ കുറവ് ഇതുവരെ കണ്ടെത്തിയിട്ടില്ല. എത്തിയ സാധങ്ങള്‍ വണ്ടിനമ്പര്‍ സഹിതം രേഖപ്പെടുത്തിയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒാരോദിവസവും ടൺകണക്കിന് സാധനങ്ങളാണ് എത്തുന്നത്. ഇവ തരംതിരിച്ച് പാക്ക് ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വിതരണത്തിന് കാലതാമസം വരുത്തിയിരുന്നു. ഇതുവരെ രണ്ടുലക്ഷം കിലോ അരിയെത്തിയെന്നാണ് പ്രാഥമിക കണക്ക്. രണ്ടുഘട്ടമായി 1.93 കിലോ അരിയുടെ വിതരണം പൂർത്തിയാക്കി. ഭക്ഷ്യവസ്തുക്കളടക്കം 143 ഇനങ്ങളാണുള്ളത്. വിദേശരാജ്യങ്ങളിൽനിന്നുപോലും സാധനങ്ങൾ എത്തിയിട്ടുണ്ട്. വിമാനമാർഗം എത്തിയ സാധനങ്ങൾ പൊലീസ് ഡോഗ് സ്‌ക്വാഡ് പരിശോധിച്ചശേഷമാണ് തരംതിരിച്ച് സൂക്ഷിക്കുന്നത്. സ്വകാര്യ കമ്പനിയുടെ ഗ്യാസ് അടുപ്പുകളും ഇക്കൂട്ടത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച പഴയ തുണിത്തരങ്ങൾ അധികൃതർക്ക് ബാധ്യതയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.