തൊടുപുഴ: സംസ്ഥാനത്തുണ്ടായ പ്രളയം കാരണം 2018 ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ എംപ്ലോയ്മെൻറ് രജിസ്േട്രഷൻ പുതുക്കാനും വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാനും സാധിക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് യഥാക്രമം സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ പുതുക്കുന്നതിന് അവസരമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ: 04868 272262. പ്രളയക്കെടുതിയുടെ ഇടവേളക്കുശേഷം ടൂറിസം കേന്ദ്രങ്ങള്‍ സജീവമാകുന്നു രാജാക്കാട്: നിരോധന ഉത്തരവ് പിന്‍വലിച്ചതോടെ പ്രളയക്കെടുതിയുടെ ഇടവേളക്കുശേഷം വീണ്ടും ജില്ലയിലെ ടൂറിസം മേഖല സജീവമാകുന്നു. പ്രധാന ഹൈഡല്‍ ടൂറിസം കേന്ദ്രമായ ആനയിറങ്കലിലടക്കം ബോട്ടിങ്ങും പുനരാരംഭിച്ചു. സഞ്ചാരികളുടെ കടന്നുവരവ് വർധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. പ്രളയക്കെടുതിയില്‍ പാെട നിലച്ചത് ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയായിരുന്നു. റോഡ് ഗതാഗതമടക്കം തടസ്സപ്പെട്ടതോടെ ജില്ലയില്‍ ടൂറിസം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ശക്തമായ മഴയെത്തുടര്‍ന്ന് നിര്‍ത്തിെവച്ച ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ബോട്ടിങ്ങും പുനരാരംഭിച്ചിട്ടുണ്ട്. ആനയിറങ്കല്‍ അടക്കമുള്ള ബോട്ടിങ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളും എത്തിത്തുടങ്ങി. വരുംദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ ഹൈറേഞ്ചിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. മൂന്നാര്‍ പെരിയവര പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ രാജമലയിലേക്ക് സഞ്ചാരികളെ കടത്തിവിടാൻ സാധിക്കും. നിലവില്‍ രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂത്തിരിക്കുന്നത് സഞ്ചാരികളിലേക്ക് എത്തിക്കാനുള്ള നടപടികളും വനംവകുപ്പിെൻറ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുണ്ട്. രാജമലയിലേക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ധിച്ചാല്‍ ജില്ലയില്‍ ടൂറിസം മേഖലയില്‍ വന്‍ തിരക്കുണ്ടാകും. ഇത് കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഹൈറേഞ്ചിന് ആശ്വാസം പകരുമെന്ന പ്രതീക്ഷയാണുള്ളത്. പഴയകാല ഓർമകൾ ഉണർത്തി ഇടുക്കി ആലിൻചുവട്ടിൽ വീണ്ടും ബസ് താവളം ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിനെത്തുടർന്ന് ചെറുതോണി ബസ് സ്റ്റാൻഡും പാലവും തകർന്നതോടെ ആലിൻചുവട് താൽക്കാലിക ബസ് താവളമായി. ചെറുതോണി, കട്ടപ്പന റോഡുകൾ ആലിൻചുവട് വരെ തകർന്നതോടെ തങ്കമണി, കട്ടപ്പന, നെടുങ്കണ്ടം, കുമളി പ്രദേശങ്ങളിലേക്ക് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ആഗസ്റ്റ് 10ന് ഗതാഗതം പൂർണമായും നിലച്ചതോടെ ഭാഗികമായി അണക്കെട്ടിന് മുകളിലൂടെ ചെറുവാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസും സർവിസ് ആരംഭിച്ചു. ചെറുതോണിയിൽ ചെറുവാഹനങ്ങൾ ഗാന്ധിനഗർ കോളനി വഴി സർവിസ് ആരംഭിച്ചെങ്കിലും സ്വകാര്യബസുകൾ സർവിസ് തുടങ്ങിയിരുന്നില്ല. തൊടുപുഴയിൽനിന്ന് വരുന്ന വാഹനങ്ങൾ ചെറുതോണിവരെയും കട്ടപ്പനയിൽനിന്ന് വരുന്ന വാഹനങ്ങൾ ആലിൻചുവട് വരെയുമാണ് എത്തുന്നത്. ചെറുതോണിയിൽനിന്ന് ഓട്ടോയിൽ ആലിൻചുവട്ടിലെത്തുന്ന യാത്രക്കാർ ഇവിടെനിന്നാണ് ഇപ്പോൾ കട്ടപ്പനയിലേക്ക് പോകുന്നത്. അണക്കെട്ടിെൻറ നിർമാണസമയത്ത് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ആശുപത്രിയും പെേട്രാൾ പമ്പും ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങൾ ആലിൻചുവട്ടിലാണ് സ്ഥാപിച്ചിരുന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയിലെ ചീഫ് മെഡിക്കൽ ഓഫിസറായിരുന്ന നാരായണ സ്വാമിയാണ് ഇവിടെ പ്രസിദ്ധമായ ആൽമരം നട്ടുപിടിപ്പിച്ചത്. ഇതോടെയാണ് ആലിൻചുവട് എന്ന പേര് വീണത്. സമീപത്ത് പെട്ടിക്കട നടത്തിയിരുന്ന ഭാർഗവെൻറ സഹായത്തോടെ കമ്പനിയിലെ യൂനിയൻ നേതാക്കന്മാരായിരുന്ന എൻ. വാസുദേവൻ, പി. രാജൻ, സി.ബി.സി. വാര്യർ എന്നിവരുടെ സഹകരണത്തോടെയാണ് മരം െവച്ചുപിടിപ്പിച്ചത്. ഭാർഗവൻ മരം സംരക്ഷിച്ചുപോരുകയും െചയ്തു. അണക്കെട്ട് നിർമാണം പൂർത്തിയായശേഷം പമ്പും മറ്റ് ഓഫിസുകളും ആശുപത്രിയും ഇവിടെനിന്ന് മാറ്റിയതോടെ ഈ പ്രദേശം ആളനക്കമില്ലാതായി. ആൽമരം വളർന്ന് വലുതായി സമീപത്ത് അമ്പലവും സ്ഥാപിതമായെങ്കിലും സ്ഥലത്ത് രണ്ട് പെട്ടിക്കട മാത്രം. ഇപ്പോൾ കട്ടപ്പനയിൽനിന്ന് വരുന്ന 12 ബസ് ഇവിടെ വന്നുപോകാൻ തുടങ്ങിയതോടെ ആലിൻചുവട് വീണ്ടും സജീവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.