ദുരിതമേഖലക്ക്​​ സഹായം കൈമാറി

തൊടുപുഴ: നഗരത്തിൽ പ്രവർത്തിക്കുന്ന സലീംസ് ആർക്കേഡിലെ താമസക്കാർ സ്വരൂപിച്ച അവശ്യവസ്തുക്കൾ പ്രളയ ദുരിതമേഖലയിൽ വിതരണം ചെയ്യുന്നതിന് നഗരസഭാധ്യക്ഷ മിനി മധു എക്സൈസ് സി.െഎ പി.ഇ. യൂസുഫിന് കൈമാറി. ചടങ്ങിൽ വാർഡ് കൗൺസിലർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇടുക്കി എക്സൈസ് െഡപ്യൂട്ടി കമീഷനർ എം.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സലീം ആർക്കേഡ് െചയർമാൻ വി.കെ. സെയ്തുമുഹമ്മദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന 25,000 രൂപയുടെ ചെക്ക് തൊടുപുഴ അഡീഷനൽ തഹസിൽദാർ ലതക്ക് കൈമാറി. മുനിസിപ്പൽ വൈസ് ചെയർമാൻ സി.െക. ജാഫർ സംസാരിച്ചു. സലീംസ് ആർക്കേഡ് മാനേജർ വി.എ. ഷംസുദ്ദീൻ സ്വാഗതവും അരുൺ ജോർജ് നന്ദിയും പറഞ്ഞു. ജുമുഅ നമസ്കാരം ആരംഭിച്ചു തൊടുപുഴ: മങ്ങാട്ടുകവല മുഹ്യിദ്ദീൻ മസ്ജിദിൽ ജുമുഅ നമസ്കാരം ആരംഭിച്ചു. തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം അബുൽ ബുഷ്റ മുഹമ്മദ് മൗലവി നമസ്കാരത്തിന് നേതൃത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. 70 വർഷം പഴക്കമുള്ള മങ്ങാട്ടുകവല നമസ്കാര പള്ളിയാണ് പുനർനിർമിച്ച് ജുമാമസ്ജിദായി പ്രഖ്യാപിച്ചത്. ഭൂമി വിണ്ടുകീറൽ: ജിയോളജിസ്റ്റുകളുടെ സംഘം ജില്ലയിൽ പര്യടനം ആരംഭിച്ചു നെടുങ്കണ്ടം: ഭൂമി വിണ്ടുകീറൽ, തെന്നിമാറൽ തുടങ്ങിയ അവസ്ഥയെക്കുറിച്ച് പഠനം നടത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സീനിയർ ജിയോളജിസ്റ്റുകളുടെ സംഘം ജില്ലയിൽ പര്യടനം ആരംഭിച്ചു. ആറുദിവസം ജില്ലയിൽ തങ്ങും. കേന്ദ്രസംഘം നെടുങ്കണ്ടം, മാവടി, മേഘ എസ്റ്റേറ്റ്, കുമളി-മൂന്നാർ സംസ്ഥാന പാതയുടെ വിവിധ ഭാഗങ്ങൾ, കൽകൂന്തൽ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വിണ്ടുകീറി മാറിയ സ്ഥലങ്ങൾ, മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങൾ, വിണ്ടുകീറലിനെത്തുടർന്ന് വീടുകൾ തകർന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. മണ്ണി​െൻറ ഘടനയും തെന്നിമാറലിനെത്തുടർന്നുണ്ടായ ഭൗമവ്യതിയാനങ്ങളും സംഘം പഠനവിധേയമാക്കും. വിശദ പഠന റിപ്പോർട്ട് തയാറാക്കി കേന്ദ്രസർക്കാറിന് സമർപ്പിക്കും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, ഡയറക്ടർ മാത്യു ജോസഫ്, സീനിയർ ജിയോളജിസ്റ്റുകളായ മഞ്ജു ആനന്ദൻ, എൻ.എൽ. സുലാൽ, കെ.ജി. അർച്ചന, മൈനിങ് ആൻഡ് ജിയോളജി ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ബൈജു, ജില്ല ജിയോളജിസ്റ്റ് ബി. അജയകുമാർ, ഉടുമ്പൻചോല തഹസിൽദാർ പി.എസ്. ഭാനുകുമാർ, പാറത്തോട് വില്ലേജ് ഓഫിസർ അമ്പിളി പി. മോഹനൻ, കൽകൂന്തൽ വില്ലേജ് ഓഫിസർ പി.എസ്. സിനി എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ സന്ദർശനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.