കോട്ടയം: വർഷങ്ങളായി കേരളത്തിനകത്തും പുറത്തുമായി നിരവധി തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. കോട്ടയം ഇല്ലിക്കൽ തോപ്പിൽവീട്ടിൽ ടി.എസ്. വിനോദ് കുമാറാണ് (49) അറസ്റ്റിലായത്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിെൻറ മറവിൽ തട്ടിപ്പുകൾക്കുള്ള തയാറെടുപ്പിനിടെയാണ് പിടിയിലായത്. തട്ടിപ്പിന് ഉപയോഗിച്ച കെ.എൽ 05 ഇസഡ് 4286 എന്ന വ്യാജ രജിസ്‌ട്രേഷൻ നമ്പറിലെ ജീപ്പും കണ്ടെടുത്തു. നമ്പർ വി.ഡി. സുരേഷ്കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറിേൻറതാണ്. നിരവധി വ്യാജരേഖകളും കളിത്തോക്കും കണ്ടെത്തി. ജെറ്റ് എയർവേസ് ലോജിസ്റ്റിക് ജനറൽ മാനേജർ എന്ന േബാർഡ് വാഹനത്തിൽ സ്ഥാപിച്ചിരുന്നു. അന്വേഷണത്തിൽ ജെറ്റ് എയർവേസുമായി ഇയാൾക്ക് ബന്ധമില്ലെന്ന് തെളിഞ്ഞു. വള്ളംകളിക്കായി ജെറ്റ് എയർവേസിൽനിന്ന് 20 ലക്ഷം രൂപ സ്‌പോൺസർ ചെയ്യാമെന്ന് പറഞ്ഞ് ബോട്ട് ക്ലബിനെ കബളിപ്പിച്ചിട്ടുണ്ട്. സെൻട്രൽ പൊലീസ് കാൻറീൻ എന്നതടക്കം രണ്ട് വ്യാജ ബോർഡും വാഹനത്തിൽനിന്ന് പിടിച്ചെടുത്തു. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭഗവാെൻറ ഛായാചിത്ര സമർപ്പണം എന്ന വ്യാജ കാർഡുകൾ അച്ചടിച്ച് 1000, 5000, 10000, 25000 എന്നീ വിലകൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു. ഇത്തരം അഞ്ഞൂറിലധികം കാർഡുകൾ കണ്ടെടുത്തു. ഇതിനൊപ്പം പ്രമുഖ വാഹന ഡീലറുടെ പരസ്യവും ചേർത്തിരുന്നു. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിെൻറ വെബ്സൈറ്റ് നിർമിക്കാനെന്ന പേരിൽ ഗുജറാത്തിലെ ഒരുവ്യക്തിയിൽനിന്ന് ഒന്നരലക്ഷം രൂപയും വാങ്ങിയിട്ടുണ്ട്. ജി.എസ്.ടി ഇല്ലാതെ എളുപ്പത്തിൽ ബുള്ളറ്റ് വാങ്ങാമെന്ന് വിശ്വസിപ്പിച്ച് മറ്റൊരാളിൽനിന്ന് 27,000 രൂപയും ട്രാവൽ ഏജൻസിയുടെ ഫ്രാഞ്ചൈസി അനുവദിക്കാമെന്ന് പറഞ്ഞ് തൃശൂർ സ്വദേശിയായ വിദേശ മലയാളിയിൽനിന്ന് ഒമ്പതുലക്ഷവും തട്ടിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാള പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി പണംതട്ടിയതിന് കോട്ടയം ഇൗസ്റ്റ് പൊലീസിൽ കേസുണ്ട്. ബുള്ളറ്റ് ക്ലബ് എന്ന പേരിൽ വ്യാജ ക്ലബ് രൂപവത്കരിച്ചിരുന്നു. ഗുജറാത്തിലെ നിരവധി സന്നദ്ധസംഘടനകളിൽനിന്നും ഇയാൾ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സാധനങ്ങൾ എത്തിച്ചിരുന്നു. സാധനങ്ങൾ വാങ്ങുന്നതിന് ഇയാൾക്ക് കമീഷനും ലഭിച്ചിരുന്നു. കൂടുതൽ തുക സ്വരൂപിച്ച് തട്ടിപ്പിന് തയാറെടുക്കവെയാണ് പിടിയിലായത്. വിതരണം ചെയ്ത സാധനങ്ങളിൽ ഇയാൾ ഉയർന്ന ബ്രാൻഡുകളുടെ സ്റ്റിക്കർ സ്വന്തമായി പ്രിൻറ് ചെയ്തിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും പ്രിൻറ് ചെയ്യാൻ ഇയാളെ സഹായിച്ച ലേസർ പ്രസുകളും ഫോട്ടോ സ്റ്റുഡിയോകളും പൊലീസ് നിരീക്ഷണത്തിലാണ്. വ്യാജ റിക്രൂട്ട്മെൻറ് ഏജൻസിയുടെ ലെറ്റർ ഹെഡും കണ്ടെടുത്തിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ ഒറിജിനലിനെ വെല്ലുന്ന ആയിരക്കണക്കിന് വ്യാജ സ്റ്റിക്കറുകളാണ് കെണ്ടടുത്തത്. നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറ നിർദേശത്തെത്തുടർന്ന് കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, കുമരകം എസ്.െഎ, രജൻകുമാർ, സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പ്രസാദ്, കെ.ആർ. അജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ പ്രദീപ് വർമ എന്നിവരാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.