മറയൂർ: മറയൂര്‍-മൂന്നാര്‍ അന്തര്‍ സംസ്ഥാനപാതയില്‍ പെരിയവര പാലത്തിന് സമീപത്തെ താൽക്കാലിക റോഡ് ഒരാഴ്ചക്കുള്ളില്‍ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍. ആഗസ്റ്റ് 15ന് പെരിയവര പാലത്തിന് മുകളില്‍ വെള്ളം കയറി റോഡ് തകര്‍ന്നിരുന്നു. ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് സമീപത്ത് താൽക്കാലികമായി പുതിയ റോഡ് നിര്‍മിക്കുന്നത്. പുഴയിലെ വെള്ളം കടത്തിവിടാന്‍ വന്‍ വ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിച്ചാണ് പണി നടത്തുന്നത്. മൂന്നാറിൽനിന്ന് മൂന്ന് കി.മീ. അകലെ ഉദുമലപേട്ടയിലേക്കുള്ള വഴിയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള പാലവും അേപ്രാച്ച് റോഡുമാണ് തകർന്നത്. എസ്റ്റേറ്റുകളിലേക്കും മറ്റും തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്തിരുന്നത് ഇൗ പാലത്തിലൂടെയാണ്. നീലക്കുറിഞ്ഞി പൂക്കുന്ന രാജമലയിലേക്ക് പോകേണ്ടതും ഈ പാലത്തിലൂടെയെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.