പ്രളയത്തിൽ തകർന്ന എ.സി റോഡ്​ നിർമാണം: ടെൻഡർ ക്ഷണിച്ചു എട്ട് സ്ഥലത്ത്​ റോഡ്​ ഉയർത്തി ഒരുമാസത്തിനുള്ളിൽ ടാർ ചെയ്യും

കോട്ടയം: പ്രളയത്തിൽ പൂർണമായും തകർന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് (എ.സി റോഡ്) നിർമാണത്തിന് കെ.എസ്.ടി.പി ടെൻഡർ ക്ഷണിച്ചു. പെരുന്ന മുതൽ കളർകോട് വരെ 24 കി.മീ. ദൈർഘ്യമുള്ള പാതയിൽ 9.5 കോടിയുടെ പ്രവൃത്തിക്കാണ് ഇ-ടെൻഡർ ക്ഷണിച്ചത്. ഇൗ മാസം 12നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 15ന് ടെൻഡർ തുറന്ന് കരാറുകാരനെ കെണ്ടത്തും. റോഡ് താഴ്ന്ന എട്ട് സ്ഥലത്ത് ഒന്നര അടി ഉയർത്തി ഒരുമാസത്തിനുള്ളിൽ പൂർണമായും ടാർ ചെയ്യുമെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചു. അല്ലാത്ത ഭാഗങ്ങളിൽ ചെറുതും വലുതുമായ കുഴികൾ അടച്ച് ടാറിങ് പൂർത്തിയാക്കും. വേഗത്തിൽ പണിതീർക്കുന്നതിന് എല്ലാ സജ്ജീകരണങ്ങളുമുള്ള കരാറുകാരെയായിരിക്കും പരിഗണിക്കുക. റോഡിലെ വെള്ളക്കെട്ടിന് ശമനമുണ്ടായെങ്കിലും ഗതാഗതം പൂർണസജ്ജമായിട്ടില്ല. െവള്ളപ്പൊക്കത്തിൽ ഒന്നരമാസത്തിലേറെയായി അടച്ചിട്ട പാത പൂർണമായും തകർന്നു. നെടുമുടി നസ്രത്ത് അടക്കമുള്ള ചിലയിടങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടിലൂടെയാണ് യാത്ര. മെങ്കാമ്പ്, നെടുമുടി, പണ്ടാരക്കുളം, മാമ്പുഴക്കരി, ഒന്നാംകര, പള്ളിക്കൂട്ടുമ്മ എന്നിവിടങ്ങളിൽ വലിയ കുഴി രൂപപ്പെട്ട് റോഡ് തകർന്നിട്ടുണ്ട്. വലിയ മോേട്ടാറുകൾ ഉപയോഗിച്ച് ദിവസങ്ങളോളം പമ്പിങ് നടത്തിയാണ് മെങ്കാമ്പ് പാലം, പണ്ടാരക്കുളം, െപാങ്ങ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഇല്ലാതാക്കിയത്. ദുരന്തനിവാരണഫണ്ടിൽനിന്ന് അനുവദിച്ച 35 ലക്ഷം വിനിയോഗിച്ച് കുഴികൾ അടക്കുന്ന ജോലി പുരോഗമിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകളടക്കം ഒാടിത്തുടങ്ങിയതോടെ അപകടവും പെരുകി. റോഡ് പൂർണമായി ഗതാഗതസജ്ജമായെന്ന ധാരണയിൽ ഒേട്ടറെ വാഹനങ്ങൾ എത്തുന്നതാണ് കാരണം. കഴിഞ്ഞദിവസം നെടുമുടി നസ്രത്ത് ജങ്ഷനിൽ വെള്ളെക്കട്ടിലൂെട സഞ്ചരിച്ച ലോറിയും ഒാേട്ടായും മറിഞ്ഞിരുന്നു. ഇതേസ്ഥലത്ത് വെള്ളക്കെട്ടിലെ കുഴിയിൽ ആടിയുലഞ്ഞ് ചങ്ങനാശ്ശേരി-ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ കൊട്ടാരക്കര കുമാർ ഭവനിൽ പി. ശ്രീകുമാറിന് (39) പരിക്കേറ്റു. മങ്കൊമ്പിൽ എസ്.എൻ.ഡി.പി േയാഗം കുട്ടനാട് താലൂക്ക് യൂനിയൻ ഓഫിസിനുമുന്നിൽ റോഡി​െൻറ ഒരുവശം വലിയ കുഴിയാണ്. വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ദിവസങ്ങളോളം വറ്റിച്ചിട്ടും വെള്ളമിറങ്ങുന്നില്ല. മടവീഴ്ചയാണ് വെള്ളപ്പൊക്കത്തിനും റോഡുതകർച്ചക്കും കാരണെമന്നാണ് പാടശേഖരസമിതിയുടെ വിലയിരുത്തൽ. അതിനാൽ പുറം ജലാശയങ്ങളിലെ വെള്ളത്തി​െൻറ വരവ് പരിശോധിച്ച് തൂമ്പുകൾ അടക്കണമെന്നാണ് ഇവരുടെ ആവശ്യം. എ.സി റോഡ് നവീകരണത്തിന് വിശദപദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകിയതനുസരിച്ച് ഒരുകി.മീറ്റർ പാതയുടെ നിർമാണത്തിന് മൂന്നുകോടി വീതം 70 കോടിയോളം ചെലവാണ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.