മൂന്നാർ ഗവ. കോളജ്​: പകരം സംവിധാനത്തിന്​ അന്വേഷണം

മൂന്നാർ: ഉരുൾപൊട്ടലിൽ കെട്ടിടം തകർന്ന മൂന്നാർ ഗവ. കോളജ് പ്രവർത്തനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ പകരം സംവിധാനം കണ്ടെത്തുന്നതി​െൻറ ഭാഗമായി വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി. കുമാർ മൂന്നാറിലെത്തി. വെള്ളിയാഴ്ച രാവിലെ മൂന്നാറിലെത്തിയ ഇവർ മൂന്നാർ എൻജിനീയറിങ് കോളജ്, എ.ആർ ക്യാമ്പ്, ഡി.ടി.പി.സി ബജറ്റ് ഹോട്ടൽ, ട്രൈബ്യൂണൽ കോടതി, പഴയ മൂന്നാറിലെ ശിക്ഷക് സദൻ എന്നിവ പരിശോധിച്ചു. പരിശോധന സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഹരിത വി. കുമാർ പറഞ്ഞു. ക്ലാസുകൾ എന്നുമുതൽ ആരംഭിക്കാനാവുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് എസ്. രാജേന്ദ്രൻ എം.എൽ.എയുമായി ആശയവിനിമയം നടത്തി മടങ്ങി. കോളജ് പ്രിൻസിപ്പൽ നാഗരാജൻ, ദേവികുളം തഹസിൽദാർ പി.കെ. ഷാജി എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.