കുട്ടനാട്ടിലെ കൃഷിരീതികൾ മാറണം; നെൽകൃഷി നഷ്​ടം -പി.എച്ച്​. കുര്യൻ

കോട്ടയം: കുട്ടനാട്ടിലെ പരമ്പരാഗത കൃഷിരീതികൾ മാറ്റണമെന്നും വളം, പമ്പിങ് എന്നീ ഇനത്തിൽ നൽകുന്ന സബ്സിഡി കണക്കാക്കിയാൽ നെൽകൃഷി നഷ്ടമാണെന്നും അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ. കോട്ടയം ഡി.സി ഒാഡിറ്റോറിയത്തിൽ ആർച് ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തില്‍ 'പ്രളയബാധിതരുടെ പുനരധിവാസവും കുട്ടനാടി​െൻറ പുനർനിർമാണവും' വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തണ്ണീര്‍മുക്കം ബണ്ട് ഉള്‍പ്പെടെ പൊളിച്ചുനീക്കണം. തണ്ണീര്‍മുക്കം ബണ്ട് നിര്‍മിച്ച നെതർലൻഡ്സുകാർ സ്വന്തംരാജ്യത്തെ ബണ്ടുകള്‍ പൊളിക്കുകയാണ്. കുട്ടനാട്ടിലും മലയോരത്തും പ്രകൃതി ഒരുബ്ലോക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചാവണം പ്രവർത്തിക്കേണ്ടത്. കുട്ടനാട്ടില്‍ മത്സ്യകൃഷി, കുടിവെള്ളം, വിനോദസഞ്ചാരം എന്നിവക്ക് കൂടുതൽ പ്രാധാന്യംനല്‍കണം. പ്രളയകാലത്തെ അനുഭവങ്ങളാണ് തന്നെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഭൂരഹിത കേരളം പദ്ധതി വന്‍തട്ടിപ്പായിരുെന്നന്ന് ഉമ്മന്‍ ചാണ്ടിയോട് താന്‍ നേരിട്ട് പറഞ്ഞിരുന്നു. കുട്ടനാട്ടിലെ ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് പുനരധിവസിപ്പിക്കണം. മലയോര മേഖലയിലും തീരദേശത്തും പുതിയ കെട്ടിട നിയമങ്ങൾ കൊണ്ടുവരണം. പുതിയകെട്ടിട നിര്‍മാണരീതിയുമായി മന്ത്രി ബിനോയ് വിശ്വത്തെ സമീപിച്ചപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ ആളാണെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നും കുര്യൻ ആരോപിച്ചു. കുട്ടനാട്ടിലെ വികസനമാണ് വെള്ളെപ്പാക്കത്തിന് കാരണം. താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് എല്ലാസൗകര്യവും കിട്ടില്ല. മലയോരമേഖലയിൽ ബ്രിട്ടീഷുകാർ പണിതിരുന്നത് തടികൊണ്ടുള്ള ഭാരംകുറഞ്ഞ വീടുകളായിരുന്നു. പിന്നീടാണ് കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നത്. കോട്ടയം കലക്ടറായിരിക്കെ സംയോജിത മത്സ്യകൃഷി വര്‍ധിപ്പിക്കാന്‍ പള്ളത്തെ മത്സ്യഫാമില്‍ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ ഒരുങ്ങിയപ്പോള്‍ അന്നത്തെ ഒരുരാഷ്ട്രീയ നേതാവ് മത്സ്യത്തൊഴിലാളികളുടെ പണി കളയുമെന്ന് പറഞ്ഞ് വിരട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുഃഖത്തി​െൻറ അന്തരീക്ഷം മാറ്റുന്നതിന് ആഘോഷം മാറ്റുകയല്ല വേണ്ടതെന്ന് െഎക്യരാഷ്ട്രസഭ പരിസ്ഥിതിപ്രോഗ്രാമി​െൻറ ദുരന്തസാധ്യത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. ആഘോഷങ്ങള്‍ ഒഴിവാക്കുകയല്ല, അവര്‍ക്കുകൂടി നന്മയാകുന്ന വിധത്തില്‍ നടത്തുകയാണ് വേണ്ടത്. കുട്ടനാട്ടിലെ ദുരന്തത്തെക്കുറിച്ച് കേരളവും ലോകവും ഇതുവരെ മനസ്സിലാക്കിയിട്ടില്ല. കുട്ടനാട് നെൽകൃഷിക്ക് അനുയോജ്യസ്ഥലമല്ല. പണ്ടുകാലത്ത് പട്ടിണി വ്യാപകമായപ്പോൾ കൃഷിയോഗ്യമല്ലാത്ത ഭൂമിയിൽ അധ്വാനിച്ച് കൃഷി സാധ്യമാക്കുകയായിരുന്നു. പൂർവികർ പിന്തുടരുന്നത് അതേരീതിയിൽ പിന്തുടരേണ്ട കാര്യമില്ല. മലയാളികളുടെ വസ്തുവിനോടുള്ള ആര്‍ത്തി മാറാതെ പരിസ്ഥിതി സംരക്ഷണം നടപ്പാകില്ലെന്നും അേദ്ദഹം പറഞ്ഞു. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ മോഡറേറ്ററായി. കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. കെ.ജി. പദ്മകുമാര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ്, തോമസ് ചാഴികാടൻ എന്നിവര്‍ സംസാരിച്ചു. ആേൻറാ ആൻറണി എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.