കോട്ടയം: പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും പുനർനിർമാണത്തിന് അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാൻ സംസ്ഥാനത്തെ സർക്കാർ കേന്ദ്രത്തെ സമീപിക്കും. നിർമാണ കമ്പനികളുടെയും ഇതര സംസ്ഥാനങ്ങളുടെയും സഹായവും തേടും. ഇന്ധനത്തിെൻറയും അസംസ്കൃത വസ്തുക്കളുടെയും വിലവർധനയും ദൗർലഭ്യവും നിർമാണപ്രവൃത്തികളുടെ ചെലവ് ഇരട്ടിയാക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഇൗ തീരുമാനം. ചരക്ക് കൂലി വർധനയും നികുതികളും സൃഷ്ടിക്കുന്ന വിലവർധനയും പ്രശ്നമാണ്. പദ്ധതികൾ വേഗത്തിലാക്കാൻ നിലവിലെ വ്യവസ്ഥകളിൽ ഇളവും നിയമനടപടികളിൽ മാറ്റവും വരുത്തും. റവന്യൂ, പൊതുമരാമത്ത്, തദ്ദേശ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കും. സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണം. അടിയന്തര സ്വഭാവത്തിൽ ഫയലുകൾ ചലിക്കണം. വെച്ചുതാമസിപ്പിക്കരുത്. ഇത്തരം വീഴ്ചകൾ ഗൗരവമായി കാണും. നടപടികൾ കർശനമായിരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. അവശ്യസാധന ലഭ്യതക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ജാഗരൂകരായിരിക്കണം. കാലതാമസം പൂർണമായും ഒഴിവാക്കണമെന്ന് വകുപ്പ് മന്ത്രിമാർക്കും നിർദേശമുണ്ട്. അടിക്കടി പരിശോധനകളും നിരീക്ഷണവും വേണം. ശബരിമലയിലെ നിർമാണപ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. നവംബർ 16ന് ശബരിമല നടതുറക്കും മുമ്പ് പമ്പയെ പുനരുദ്ധരിക്കുകയാണ് ലക്ഷ്യം. ദേശീയ, സംസ്ഥാന പാതകൾക്കും ശബരിമല റോഡുകൾക്കും മുൻഗണനയുണ്ട്. ടെൻഡർ നടപടികളിലെ നൂലാമാലകൾ മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രകൃതിക്ഷോഭം വൻ നാശംവിതച്ച മേഖലകളിലും പരിസ്ഥിതിക്ക് ദോഷംവരുന്നതുമായ മേഖലകളിലും നിർമാണത്തിന് അനുമതി നൽകില്ല. വിവിധതലങ്ങളിൽ പരിശോധന വേണമെന്നും തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.