പീഡനക്കേസുകളിൽ സർക്കാറിന്​ ഇരട്ടനീതി -ഹിന്ദു​െഎക്യവേദി

കോട്ടയം: സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളും മതനേതാക്കളും പ്രതിയാകുന്ന പീഡനക്കേസുകളിൽ സർക്കാറിന് ഇരട്ടനീതിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു. സഭാപിതാവ് കന്യാസ്ത്രീയെ പീഡിപ്പിച്ചാലും പാർട്ടി നേതാക്കൾ വനിത സഖാക്കളെ പീഡിപ്പിച്ചാലും കേസെടുക്കാനും നിയമനടപടി സ്വീകരിക്കാനും പൊലീസ് തയാറാകുന്നില്ല. പാർട്ടി ഭാരവാഹികൾക്കെതിരെ ലഭിക്കുന്ന പരാതികൾ പാർട്ടിതലത്തിൽ അന്വേഷിക്കുമെന്നും പൊലീസ് ഇക്കാര്യത്തിൽ ഇടപെടേണ്ടെന്ന പാർട്ടി സെക്രട്ടറിയുടെ പ്രഖ്യാപനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇന്ത്യൻ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥകളെയും സി.പി.എം അട്ടിമറിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.