ഇടുക്കിയിലെ ഭൗമപ്രതിഭാസം: പ്രാഥമിക പഠനം തുടങ്ങി

തൊടുപുഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ഭൗമപ്രതിഭാസങ്ങളെക്കുറിച്ച് ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ പ്രാഥമിക പഠനം തുടങ്ങി. വ്യാഴാഴ്ച മൂന്നാറിലെത്തിയ സീനിയർ ജിയളോജിസ്റ്റുകളായ സുലാൽ, മഞ്ജു ആനന്ദ്, കെ.ജി. അർച്ചന എന്നിവർ ഉരുൾപൊട്ടലിൽ തകർന്ന മൂന്നാർ ഗവ. കോളജ് പരിസരത്തുമുണ്ടായ മണ്ണിടിച്ചിൽ പരിശോധിച്ചു. ഒരേ സ്ഥലത്ത് തന്നെ വിവിധ തലങ്ങളിലുള്ള മണ്ണിടിച്ചിലുണ്ടായ രീതികളും ഇവർ വിലയിരുത്തി. മണ്ണിടിഞ്ഞ് ചാലുകൾ രൂപപ്പെട്ട ഇടങ്ങളിൽ ചെറിയ തോതിൽ ഒഴുകുന്ന നീർച്ചാലുകളുടെ ഘടന, മണ്ണി​െൻറയും കല്ലി​െൻറയും സ്വഭാവ ഘടന എന്നിവയെക്കുറിച്ചും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്ത് വിശദപഠനം വേണമെന്ന് അവർ വ്യക്തമാക്കി. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ മറ്റ് സ്ഥലങ്ങളും ജിയളോജിസ്റ്റുകൾ സന്ദർശിക്കും. ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യ കേരള യൂനിറ്റി​െൻറ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സി. മുരളീധരൻ, ഡയറക്ടർ ഡോ. മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിശദ പഠനങ്ങൾ വെള്ളിയാഴ്ച മുതൽ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.