പുനരധിവാസം: 6000 കോടി അടിയന്തരമായി വേണം -തോമസ്​ ഐസക്

േകാട്ടയം: പ്രളയദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ 6000 കോടി അടിയന്തരമായി കണ്ടെത്തണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് െഎസക്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നത് ചർച്ചചെയ്യാൻ കോട്ടയത്ത് ചേർന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തി​െൻറ പുനഃസൃഷ്ടിക്ക് കേന്ദ്രസർക്കാറി​െൻറ സഹായം പര്യാപ്തമല്ലാത്തതിനാൽ പുനരധിവാസത്തിനുള്ള തുക കണ്ടെത്താൻ പ്രാദേശിക ധനസമാഹരണമല്ലാതെ മറ്റ് പോംവഴികളില്ല. കഴിവും മനസ്സുമുള്ളവരെ കണ്ടെത്തി സഹായം ഉറപ്പുവരുത്താൻ ജനപ്രതിനിധികൾ ശ്രമിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കുള്ള പരാതികൾ പരിഹരിക്കാൻ സംവിധാനം ഉണ്ടാക്കണം. റോഡുകൾ, പാലങ്ങൾ, കുടിവെള്ള സംവിധാനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ബണ്ടുകൾ എന്നിവ അടിയന്തരമായി പുനർനിർമിക്കണം. തീരമേഖലയിൽ കടൽ ഭിത്തിയും മലയോരമേഖലയിൽ സംരക്ഷണ ഭിത്തിയും വേണം. ഇതിനായി 20,000 കോടി വേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനു പുറമെ ദുരിതാശ്വസ പുനരധിവാസ പ്രവർത്തനങ്ങളും തുലാവർഷത്തിനു മുേമ്പ പൂർത്തിയാക്കണം. നിർമാണ മേഖല ഉൾപ്പെടെ സമസ്തമേഖലകളും സ്തംഭനാവസ്ഥയിലാണ്. തൊഴിലാളികൾക്ക് തൊഴിലും കർഷകർക്ക് വരുമാനവും നഷ്ടമായ സാഹചര്യത്തിൽ അവരെ സഹായിക്കാൻ 30കോടിയോളം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കടുത്തുരുത്തി േബ്ലാക്ക് പഞ്ചായത്ത് സമാഹരിച്ച 10 ലക്ഷവും കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സമാഹരിച്ച 21.76 ലക്ഷവും മന്ത്രിമാർ ഏറ്റുവാങ്ങി. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സണ്ണി പാമ്പാടി, കലക്ടർ ഡോ.ബി.എസ്. തിരുമേനി, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് സഖറിയാസ് കുതിരവേലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.