കോട്ടയം: മലയാളത്തിെൻറ പ്രിയഗായിക . പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടെ മകൻ എൻ. അനൂപ് ഒക്ടോബർ 22ന് വിജയലക്ഷ്മിക്ക് താലി ചാര്‍ത്തും. വൈക്കം മഹാദേവക്ഷേത്രത്തിലാണ് ചടങ്ങ്. തിങ്കളാഴ്ച വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും. ഇൻറീയർ ഡെക്കറേഷൻ കോൺട്രാക്ടറും മിമിക്രി കലാകാരനുമായ അനൂപ് വിജയലക്ഷ്മിയുടെ ആരാധകൻ കൂടിയായിരുന്നു. ഇഷ്ട ഗായികയെതന്നെ ഒടുവിൽ ജീവിതസഖിയാക്കാൻ അനൂപ് തീരുമാനിക്കുകയായിരുന്നു. വിവാഹശേഷം സംഗീതം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നേരേത്ത ഉറപ്പിച്ചിരുന്ന വിവാഹം വിജയലക്ഷ്മി വേണ്ടെന്നുെവച്ചിരുന്നു. തൃശൂർ സ്വദേശി സന്തോഷുമായി കഴിഞ്ഞ വർഷം മാർച്ച് 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇത് മുടങ്ങിയതോെട ഇനി വിവാഹത്തിനില്ലെന്ന് വിജയലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ, അനൂപുമായുള്ള വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു വൈകല്യത്തെ തോല്‍പിച്ചാണ് വിജയലക്ഷ്മി സംഗീതലോകത്ത് ഇടംകണ്ടെത്തിയത്. ജന്മന അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽതന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താൽപര്യം കാണിച്ചിരുന്നു. 'സെല്ലുലോയ്ഡ്' സിനിമയിലെ 'കാറ്റേ കാറ്റേ... എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയയായത്. ഈ ഗാനത്തിലൂടെ സംസ്ഥാന സർക്കാറിെൻറ സ്പെഷൽ ജൂറി പുരസ്കാരവും തൊട്ടടുത്ത വർഷം 'ഒറ്റയ്ക്ക് പാടുന്ന...' ഗാനത്തിലൂടെ സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കി. വൈക്കം ഉദയനാപുരം ഉഷാനിവാസിൽ വി. മുരളീധരെൻറയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.