കോട്ടയം: ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന കേന്ദ്ര സാമൂഹികനീതി മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിനെതിരെ ദ ലിത് ചിന്തകർ. ഇത് ഹിന്ദു ഫാഷിസമാണെന്ന് ദലിത് ചിന്തകരും എഴുത്തുകാരുമായ കെ.കെ. െകാച്ച്, കെ.എം. സലിംകുമാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥന സർക്കാറുകൾ ഒൗേദ്യാഗിക കാര്യങ്ങൾക്കായി ദലിത് എന്നതിന് പകരം പട്ടികജാതി എന്നുമാത്രമേ ഉപയോഗിക്കാവൂവെന്ന് കാട്ടി മാർച്ച് 15നാണ് കേന്ദ്ര സാമൂഹികനീതി മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചത്. ഇത് ഹിന്ദുധർമം രാജ്യത്തിെൻറയും ജനങ്ങളുടെയും മേൽ അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കറിെൻറ തന്ത്രത്തിെൻറ ഭാഗമാണ്. ദലിത് ഒരു പദമല്ല, ഒരു ജനതയും സംസ്കാരവുമാണ്. രാഷ്ട്രീയമാണ്. അതൊരു ആശയലോകമാണ്. ബ്രാഹ്മണ്യത്തിനെതിരായി പ്രത്യക്ഷ ഇടപെടൽ മാത്രമല്ല പ്രതിരോധവും കടന്നാക്രമണവുമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ദലിത് ആശയലോകം പട്ടികജാതി-വർഗ വിഭാഗങ്ങൾക്കിടയിലെ എല്ലാ വൈവിധ്യങ്ങളും നിലനിൽക്കെതന്നെ ഒരു ജനതയാണെന്ന തിരിച്ചറിവിലേക്ക് അവരെ നയിച്ചിരിക്കുന്നു. ബ്രാഹ്മണ്യശക്തികൾ ഇന്ന് രാജ്യത്ത് ഏറ്റവുമധികം ഭയപ്പെടുന്നത് ഇൗ തിരിച്ചറിവിനെയാണ്. ഇൗ തിരിച്ചറിവ് നേടുന്നവരാണ് തങ്ങൾക്കെതിരെ ഹിന്ദുത്വവാദികൾ ദേശവ്യാപകമായി അഴിച്ചുവിടുന്ന അക്രമങ്ങളെ ചോദ്യം ചെയ്യുന്നത്. എല്ലാ ഭരണകൂട ഉപകരണങ്ങളെയും ഉപയോഗിച്ച് ഇൗ തിരിച്ചറിവ് തല്ലിക്കെടുത്താനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.