ചൂരക്കോട് ശ്രീനാരായണപുരം-വായനശാലപ്പടി പാത സഞ്ചാരയോഗ്യമാക്കണമെന്ന്

അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്തില്‍ ചൂരക്കോട് ശ്രീനാരായണപുരം-തുവയൂര്‍വടക്ക് വായനശാലപ്പടി പാത സഞ്ചാരയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ചൂരക്കോട് ശ്രീനാരായണപുരം ക്ഷേത്രത്തിനു സമീപം തകര്‍ന്ന പാതയില്‍ ഉറവ ഉണ്ടായതിനെ തുടര്‍ന്ന് ഇടിഞ്ഞ് വാഹനങ്ങള്‍ക്കു പോകാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. ടാറിങ് ഇളകി വലിയ കുഴികള്‍ രൂപപ്പെട്ട് പാത പൂര്‍ണമായും തകര്‍ന്നു. ചില ഭാഗങ്ങളില്‍ ഓടയില്ലാത്തതിനാലാണ് പാത തകര്‍ന്നത്. പാത സഞ്ചാരയോഗ്യമാക്കുന്നതിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍, കരാര്‍ എടുത്ത ആള്‍ പണി നടത്താതെ അനാസ്ഥ കാട്ടുകയാണ്. പാതയില്‍ വഴിവിളക്കുകള്‍ പ്രകാശിക്കുന്നുമില്ല. ജില്ല ആശുപത്രിയില്‍ പനി ബാധിതര്‍ക്ക് പ്രത്യേക വാർഡുകൾ കോഴഞ്ചേരി: കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയില്‍ എലിപ്പനി, ഡെങ്കിപ്പനി ബാധിതര്‍ക്കുവേണ്ടി രണ്ട് പ്രത്യേക വാര്‍ഡുകൾ ആരംഭിച്ചു. എലിപ്പനി ബാധിച്ച എട്ടുപേര്‍ പ്രത്യേകം വാര്‍ഡില്‍ ചികിത്സയിലാണ്. എലിപ്പനിക്കുള്ള പ്രതിരോധ മരുന്ന് വിതരണം നല്‍കുന്നതിനുവേണ്ടി 'ഡോക്‌സി കോര്‍ണര്‍' എന്ന പേരില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു. ഒ.പി ടിക്കറ്റ് എടുക്കുകയോ ഡോക്ടറെ കാണുകയോ ചെയ്യാതെതന്നെ ഇവിടെ നിന്ന് ആവശ്യക്കാര്‍ക്ക് പ്രതിരോധ മരുന്ന് ലഭിക്കും. 100 മി.ഗ്രാം ഉള്ള രണ്ട് ഡോക്‌സിസൈക്ലിന്‍ ഗുളികകളും അസിഡിറ്റി ഒഴിവാക്കാനുള്ള ഒരു ഗുളികയുമാണ് ലഭിക്കുന്നത്. ആഹാരത്തിന് ശേഷമാണ് കഴിക്കേണ്ടത്. ഡെങ്കിപ്പനി ബാധിതര്‍ക്കായി ആശുപത്രിയിലെ പേ വാര്‍ഡിലാണ് പ്രത്യേക വാര്‍ഡ് ക്രമീകരിച്ചിരിക്കുന്നത്. പ്രളയത്തിനുശേഷം ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വർധനയാണ് ഉണ്ടായത്. 1500ലധികം ആളുകളാണ് ദിനംപ്രതി ചികിത്സ തേടിയെത്തുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും പനി ബാധിച്ചവരാണ്. പനി ബാധിതര്‍ക്കുള്ള എല്ലാ മരുന്നുകളും ആശുപത്രിയില്‍ ലഭ്യമാണെന്നും അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ തകർന്ന ബോട്ട് സ്മാരകമാക്കുന്നു കോഴഞ്ചേരി: രക്ഷാപ്രവര്‍ത്തനത്തിനിെട അപകടത്തില്‍പെട്ട ബോട്ട് സ്മാരകമാക്കുന്നു. പ്രളയത്തെ തുടര്‍ന്ന് മല്ലപ്പുഴശ്ശേരി, ആറന്മുള, കോഴഞ്ചേരി പഞ്ചായത്തുകളിലെ രക്ഷാപ്രവര്‍ത്തനത്തിനിടയാണ് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ടത്. പൊന്നുംതോട്ടം ദേവീക്ഷേത്രത്തിനു സമീപം അപകടത്തല്‍പെട്ട ബോട്ട് ഉപേക്ഷിച്ച് ഇതിലുള്ളവര്‍ മറ്റ് ബോട്ടുകളില്‍ രക്ഷപ്പെടുകയായിരുന്നു. കോഴഞ്ചേരി-ചെങ്ങന്നൂര്‍ റോഡരികില്‍ പൊതുസ്ഥലത്ത് പ്രത്യേകമായി തറ നിര്‍മിച്ച് ബോട്ട് അതിലായിരിക്കും സ്ഥാപിക്കുക. രക്ഷാപ്രവര്‍ത്തകരോടുള്ള സ്മരണ കാലങ്ങളോളം നിലനില്‍ക്കാന്‍ ഇത് സഹായകരമാകും. പി.ഡബ്ല്യു.ഡി നേതൃത്വത്തിലായിരിക്കും സ്മാരക നിര്‍മാണം എന്ന് വീണ ജോര്‍ജ് എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.