മൂന്നാർ: മൂന്നാർ ടൗണിൽ ഇരുപതുമുറി ഭാഗത്ത് പതിനഞ്ചോളം വീട് പ്രളയത്തിൽ വിണ്ടുകീറി. കെ.ഡി.എച്ച്.പി കമ്പനി വകയാണ് വീടുകൾ. സാധാരണക്കാർ വാടക നൽകി താമസിക്കുന്നതാണ് ഇൗ വീടുകൾ. കമ്പനി കനിഞ്ഞില്ലെങ്കിൽ വീടുകളുടെ പുനർനിർമാണം അവതാളത്തിലാകും. വീട് സുരക്ഷിതമല്ലെന്നതിന് പുറമെ തുടർ താമസം സാധ്യമാകുമോയെന്ന ആശങ്കയുമാണ് ജനങ്ങളെ അലട്ടുന്നത്. പ്രളയകാലത്ത് പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞിരുന്നത്. വീടുകളിലേക്ക് മടങ്ങിയെത്തിയപ്പോൾ ഭിത്തിയും തറയും രണ്ടായി പിളർന്നിരിക്കുന്ന അവസ്ഥയാണ്. കൽഭിത്തികൾ എപ്പോൾ വേണമെങ്കിലും വീട് നിലംപൊത്താം. മാട്ടുപ്പെട്ടിയാർ കരകവിഞ്ഞതോടെ പലവീടുകളിലും വെള്ളം കയറി ചളി നിറഞ്ഞു. ഇവിടെ അഞ്ച് വീടുകൾ പൂർണമായി തകർന്നു. ഇത്തരം വീടുകൾ പുനർനിർമിക്കാൻ അനുമതി ലഭിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. ചിലർ കമ്പനിയുമായി കരാർ ഉടമ്പടി പുതുക്കിയിട്ടില്ല. അതും പ്രശ്നമാവാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.