ചെറുതോണി: മുന്നറിയിപ്പ് വകവെക്കാതെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം മുടക്കി ചെറുതോണി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഇ-ടോയ്ലറ്റ് ഇടുക്കി അണക്കെട്ട് തുറന്നതോടെ ഒഴുകിപ്പോയി. നിർമാണ നിരോധന മേഖലയായി സർക്കാർ പ്രഖ്യാപിച്ച സ്ഥലത്താണ് നിരോധനം വകവെക്കാതെ ഇ-ടോയ്ലറ്റ് സ്ഥാപിച്ചത്. ചെറുതോണി ഡാമിെൻറ ഷട്ടർ തുറന്നുവിട്ടാൽ വെള്ളം കയറുന്ന സ്ഥലമാണ് ഇവിടമെന്ന് മുന്നറിയിപ്പുള്ളതാണ്. ഇതിനു സമീപത്ത് സ്ഥലം കൈയേറി പലരും നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്, പഞ്ചായത്ത് തടഞ്ഞതുമാണ്. ജില്ലയിലെ ആദ്യ ഇ-ടോയ്ലറ്റാണ് ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ സ്ഥാപിച്ചത്. യന്ത്രവത്കൃത സംവിധാനത്തിലായിരുന്നു ടോയ്ലറ്റിെൻറ പ്രവർത്തനം. പഞ്ചായത്ത് നിശ്ചയിക്കുന്ന തുക കോയിൻബോക്സിൽ നിക്ഷേപിക്കുമ്പോൾ വാതിൽ തുറക്കും. ഉപയോഗ സമയദൈർഘ്യമനുസരിച്ച് വെള്ളത്തിെൻറ അളവ് നിശ്ചയിക്കുകയും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ടോയ്ലറ്റ് വൃത്തിയാക്കപ്പെടുകയും െചയ്യും. മൂന്ന് മിനിറ്റിൽ താഴെ ഉപയോഗിക്കുന്നതിന് ഒന്നര ലിറ്റർ വെള്ളമാണ് കണക്ക്. ഏതെങ്കിലും കാരണവശാൽ ആൾ അകത്തുകുടുങ്ങിയാൽ എമർജൻസി വാതിലിലൂടെ പുറത്തുകടക്കാൻ കഴിയും. വൈദ്യുതി നിലച്ചാൽ രണ്ടുമണിക്കൂർ യു.പി.എസ് സംവിധാനത്തിലൂടെയും പ്രവർത്തിക്കും. ആരെങ്കിലും മനഃപൂർവം കേടാക്കാൻ ശ്രമിച്ചാൽ അലാറം മുഴങ്ങും. ടോയ്ലറ്റിെൻറ വാതിൽ തുറന്നാലുടൻ എൽ.ഇ.ഡി ലൈറ്റ്, ഫാൻ എന്നിവയുടെ പ്രവർത്തനമുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ തന്നെ പ്രവർത്തനരഹിതമായി. നിലവിലുണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ പുതുക്കിപ്പണിയാതെ ലക്ഷക്കണക്കിന് രൂപ മുടക്കി ഈ ടോയ്ലറ്റ് പണിതത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.