കുമളി: പെരിയാർ കടുവ -വന്യജീവി സങ്കേതത്തിൽ തുമ്പി സർവേ ഏഴു മുതൽ ഒമ്പതു വരെ നടക്കും. ഇന്ത്യൻ ഡ്രാഗൺ ഫ്ലൈ സൊസൈറ്റിയിലെ 120ഓളം വളൻറിയർമാരും പെരിയാർ നേച്വർ ക്ലബ് അംഗങ്ങളും പങ്കെടുക്കും. കഴിഞ്ഞ വർഷമാണ് കടുവ സങ്കേതത്തിൽ ആദ്യ തുമ്പി സർവേ നടന്നത്. ഇതിൽ 80 ഇനം തുമ്പികളെയാണ് കണ്ടെത്താനായത്. ഇവയിൽ ചില ഇനങ്ങൾ പെരിയാർ കടുവ സങ്കേതത്തിൽ മാത്രം ഉള്ളതാണെന്ന് പഠനങ്ങളിൽ വ്യക്തമായി. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷെൻറ നേതൃത്വത്തിലാണ് മൂന്ന് ദിനം നീളുന്ന തുമ്പി സർവേ നടക്കുന്നത്. ശുദ്ധജലത്തിലും ശുദ്ധമായ അന്തരീക്ഷത്തിലും മാത്രമാണ് തുമ്പികൾ മുട്ടയിടുന്നതും പ്രജനനം നടത്തുന്നതും. പെരിയാർ വനമേഖലയിലെ തുമ്പികളുടെ എണ്ണത്തിലെ വർധന വനമേഖലയിലെ ജൈവ വ്യവസ്ഥയുടെ ആരോഗ്യകരമായ നിലനിൽപ് ശക്തമാണെന്ന് തെളിയിക്കുന്നു എന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.