കോട്ടയം: തണ്ണീർമുക്കം ബണ്ടിലെ മൺചിറ പൊളിക്കുന്ന നടപടി തുടങ്ങി. മണ്ണിെൻറ അവകാശത്തെച്ചൊല്ലി കോടതിയിൽ കേസുള്ളതിനാൽ വിധിയുണ്ടാകുന്നതുവരെ മണ്ണ് ഇറിഗേഷൻ വകുപ്പ് സൂക്ഷിക്കും. ഇതുസംബന്ധിച്ച് കരാറുകാരന് നിർദേശം നൽകി. ഡ്രഡ്ജർ ഉൾപ്പെടെ എത്തിക്കാനുള്ള സാവകാശം കരാറുകാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. തണ്ണീർമുക്കം, വെച്ചൂർ പഞ്ചായത്തുകൾ മണ്ണിനായി അവകാശവാദം ഉന്നയിക്കുകയും ചിലർ കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നടപടിയെടുക്കാൻ തീരുമാനിച്ചത്. ബണ്ടിനു മധ്യത്തിൽ പഴയ മൺറോഡ് ഉൾപ്പെടെ ഭാഗത്ത് ഒന്നരലക്ഷം ഘനമീറ്റർ മണ്ണ് ഉണ്ടെന്നാണ് ഇറിഗേഷൻ വകുപ്പിെൻറ കണക്ക്. ഷീറ്റ് പൈൽ ഇളക്കിയ ഭാഗത്തു മാത്രം 5000 ഘനമീറ്റർ മണ്ണുണ്ട്. വെച്ചൂർ പഞ്ചായത്തിൽ അംബികാ മാർക്കറ്റിന് സമീപം ഇറിഗേഷൻ വകുപ്പിെൻറ ഒന്നര ഏക്കറിലും ബണ്ടിന് സമീപമുള്ള സ്ഥലത്തുമാണ് മണ്ണ് സൂക്ഷിക്കുക. കൂടുതൽ സ്ഥലം േവണ്ടിവന്നാൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തണ്ണീർമുക്കം പഞ്ചായത്തിന് കത്തുകൊടുത്തിട്ടുണ്ട്. ബണ്ടിെൻറ ഒന്നും രണ്ടും ഘട്ടങ്ങളിലെ 62 ഷട്ടറുകളും മൂന്ന‌് നാവിഗേഷൻ ലോക്കുകളും കാലവർഷത്തോടെ തുറന്നിരുന്നു. എന്നാൽ, മൂന്നാംഘട്ടത്തിലെ 28 ഷട്ടറുകൾ തുറക്കാൻ കഴിഞ്ഞില്ല. സമാന്തര മൺചിറ നീക്കാതിരുന്നതിനാലാണ് ഈ ഭാഗത്തെ ഷട്ടറുകൾ പൂർണമായി പ്രവർത്തിപ്പിക്കാൻ കഴിയാത്തത്. ഉദ്ഘാടനം വൈകിയതാണ് മൺചിറ പൊളിക്കാൻ താമസിച്ചതെന്നും ഇത് വെള്ളപ്പൊക്കത്തിന് കാരണമായെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.