എ.സി റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി

കോട്ടയം: തകർന്ന ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡിൽ കെ.എസ്.ടി.പി അടിയന്തര അറ്റകുറ്റപ്പണി ആരംഭിച്ചു. റോഡ് കൂടുതൽ തകർന്ന മങ്കൊമ്പിലാണ് കുഴി നികത്താൻ തുടങ്ങിയത്. ദുരിതാശ്വാസ നിധിയിൽനിന്ന് ലഭിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് ജോലികൾ നടക്കുന്നത്. രാത്രിയും പണി നടക്കും. വൻകുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു. ഇതേസമയം, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡി​െൻറ നവീകരണത്തിന് ഇ-ടെൻഡർ നടപടികൾക്ക് തുടക്കമായി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 12 ആണ്. 15ന് കെ.എസ്.ടി.പി അധികൃതർ അപേക്ഷകൾ പരിശോധിക്കും. ഒക്ടോബർ ആദ്യ ആഴ്ചയോടെ പുതിയ കരാറുകാരന് ജോലി തുടങ്ങാമെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.