തൊടുപുഴ: മുൻകരുതൽ നടപടികൾ മറികടന്ന് പ്രളയം ആഞ്ഞടിച്ചത് സംസ്ഥാനത്തെ ദുരന്തസാധ്യതയില്ലാത്ത സുരക്ഷിത ഇടങ്ങളു ം എത്തിച്ചേരാവുന്ന മാർഗങ്ങളും വിവരിക്കുന്ന പ്രകൃതിദുരന്തസാധ്യത ഭൂപടം ഉൾപ്പെട്ട കേന്ദ്ര റിപ്പോർട്ടുകൾ സർക്കാറിെൻറ കൈവശമിരിക്കെ. കേന്ദ്ര ഏജൻസികളുടെ ഇൗ റിപ്പോർട്ടുകൾ പ്രകാരം ഒരു നടപടിയും സ്വീകരിക്കാൻ കഴിയാതിരുന്നത് ദുരന്തത്തിെൻറ ആഴം വർധിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടുന്നു. വെള്ളപ്പൊക്ക സാധ്യതമേഖലകളും ഉരുൾപൊട്ടൽ ഭീഷണിയിലുള്ള പ്രദേശങ്ങളും സംബന്ധിച്ച പഠന റിപ്പോർട്ടുകളാണ് സർക്കാർ അവഗണിച്ചത്. സെൻറർ ഫോർ എർത്ത് ആൻഡ് സ്പേസ് സയൻസ് (സെസ്), ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ റിപ്പോർട്ടുകളിലെ നിഗമനങ്ങൾ, വിദൂര സാധ്യത മാത്രമെന്ന് വിലയിരുത്തി സർക്കാറുകൾ അവഗണിക്കുകയായിരുന്നു. ഇതുവരെ സംഭവിച്ചിട്ടില്ലാത്തതിനാൽ വൻ വെള്ളപ്പൊക്കസാധ്യത തീരെയില്ലെന്ന നിഗമനത്തിലും ഉരുൾപൊട്ടൽ മേഖല വിസ്തൃതമായതിനാൽ മുൻകരുതൽ നടപടികൾ എളുപ്പമാകില്ലെന്നും വിലയിരുത്തുകയായിരുന്നു സംസ്ഥാന വകുപ്പുകൾ. സംസ്ഥാനത്ത് 227 വില്ലേജുകൾ വെള്ളപ്പൊക്ക സാധ്യതയേറിയ പ്രദേശങ്ങളാണെന്നാണ് 2009ലെ സെസ് റിപ്പോർട്ട്. കൂടുതൽ ഉരുൾപൊട്ടൽ സാധ്യതമേഖലയുള്ള വില്ലേജുകൾ 73 എന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും 2013ൽ റിപ്പോർട്ട് നൽകി. ഇടുക്കിയിലെ 47 വില്ലേജുകൾ ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്നാണ് ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയത്. സംസ്ഥാനത്തിെൻറ 4.71 ശതമാനം സ്ഥലമാണ് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മേഖലയിൽ വരുന്നത്. ദേവികുളം, മണ്ണാർക്കാട്, റാന്നി, നിലമ്പൂർ, വൈത്തിരി താലൂക്കുകളാണ് ഇതിൽ പ്രധാനം. പെരിങ്ങാശ്ശേരി, ചീനിക്കുഴി, ഇലപ്പിള്ളി, എടാട്, അടിമാലി, കട്ടപ്പന, ഇരട്ടയാർ, കുമളി, രാജാക്കാട്, രാജകുമാരി മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ടെന്നും ദുരന്ത സൂചിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 3759 ചതുശ്രകിലോമീറ്റർ പ്രദേശമാണ് മണ്ണിടിച്ചിൽ സാധ്യത കുറഞ്ഞ മേഖലയായി സെസ് നിരീക്ഷിച്ചത്. 5642.68 ചതുരശ്ര കിലോമീറ്റർ പ്രളയസാധ്യത മേഖലയെന്നാണ് സെൻറർ ഫോർ എർത്ത് ആൻഡ് സ്പേസ് സയൻസ് (സെസ്) കണ്ടെത്തിയത്. 1847.98 ചതുരശ്ര കിലോമീറ്ററിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. തയാറാക്കിയ പ്രകൃതിദുരന്ത സാധ്യതഭൂപടം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ല കലക്ടർമാർക്കും കൈമാറിയിരുന്നു. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.