കോട്ടയം: പ്രളയം കഴിഞ്ഞതോടെ തീരത്ത് അയലയും കണവയും വർധിച്ചതായി മത്സ്യത്തൊഴിലാളികൾ. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പ്രജനനം നടത്തുന്ന മത്തിയെ പ്രളയം സാരമായി ബാധിച്ചതായും പറയുന്നു. തീരക്കടലിെൻറ മേൽത്തട്ടിലാണു മത്തികൾ പ്രജനനം നടത്തുക. പുഴകളിൽനിന്ന് ഒഴുകിയെത്തുന്ന ശുദ്ധജലം കടലിലേക്ക് എത്തുമ്പോൾ അധികം ലവണാംശം കലരാതെ മേൽത്തട്ടിൽ നിൽക്കും. ഉപ്പുകുറഞ്ഞ വെള്ളത്തിൽ മത്തിക്കുഞ്ഞുങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയാത്തതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ചത്തൊടുങ്ങുകയാണു പതിവ്. ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രജനനം നടത്തുന്ന അയലയെ പ്രളയം സാരമായി ബാധിച്ചിട്ടില്ലെന്നാണ് മത്സ്യബന്ധന തൊഴിലാളികളിൽനിന്ന് ലഭിക്കുന്ന വിവരം. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ (സി.എം.എഫ്.ആർ.ഐ) പഠനത്തിൽ അടുത്ത ആറു വർഷത്തേക്കു മത്തിയുടെ വളർച്ച കുറയുമെന്നാണ് സൂചന. എന്നാൽ, പ്രളയജലത്തിൽ ഒഴുകിയെത്തിയ എക്കലും ധാതുക്കളും തീരത്ത് അടിയുന്നത് അടുത്ത വർഷങ്ങളിൽ മത്സ്യസമ്പത്ത് വളരാൻ സഹായകമാകുമെന്ന നിരീക്ഷണവുമുണ്ട്. കേരള തീരത്ത് ഇത്തവണ കണവ മത്സ്യങ്ങൾ കൂട്ടത്തോടെ മുട്ടയിടാനെത്തിയതും മത്സ്യബന്ധനമേഖലക്ക് ആശ്വാസമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.