കോട്ടയം: മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീയിട്ടു. വീട് ഭാഗികമായി കത്തിനശിച്ചു. നീലിമംഗലം പുതിയ പാലത്തിനു സമീപം പനച്ചിമറ്റത്തില്‍ വിശ്വപ്രകാശാണ് വീടിനു തീെവച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.30ഒാടെയാണ് സംഭവം. വീടിെൻറ അടുക്കള ഭാഗത്തുകൂടി തീ പടരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിശ്വപ്രകാശ് വീടിനുള്ളില്‍ കരിയില കൂട്ടിയിട്ടു തീ കത്തിച്ചശേഷം മുങ്ങുകയായിരുന്നു. തടികൊണ്ട് നിര്‍മിച്ച വീടിെൻറ മേല്‍ക്കൂരയും കട്ടിലും മെത്തയും തീപിടിത്തത്തില്‍ നശിച്ചു. കോട്ടയത്തുനിന്ന് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ സജിമോന്‍ ടി. ജോസഫിെൻറ നേതൃത്വത്തിലുള്ള സംഘമാണ് തീകെടുത്തിയത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാൾക്കെതിരെ തീവെപ്പുമായി ബന്ധപ്പെട്ട് കേസെടുത്തതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.